അഡ്വാന്‍സ് ബുക്കിംഗില്‍ ‘കൂലി’ ചിത്രത്തിന് ലഭിച്ച പ്രതികരണം. കേരളത്തിലും വന്‍ പ്രതികരണമാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗിന് ലഭിച്ചിരിക്കുന്നത്. േവിക്രത്തിനും ലിയോയ്ക്കും ശേഷമുള്ള ലോകേഷ് കനകരാജ് ചിത്രം എന്നതും ലോകേഷിന്റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്ന ചിത്രം എന്നതുമാണ് കൂലിയുടെ യുഎസ്പി. ഇന്നലെ രാവിലെ 10 മണിക്കായിരുന്നു കൂലിയുടെ കേരള അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യ മണിക്കൂറില്‍ത്തന്നെ വന്‍ പ്രതികരണമാണ് അതിന് ലഭിച്ചത്. രാത്രി 12 മണി വരെയുള്ള (ആദ്യ ദിനം) കണക്ക് പ്രകാരം കൂലി കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 4.11 കോടിയാണ്. ട്രാക്കര്‍മാരുടെ കണക്കനുസരിച്ച് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതിന്റെ ആദ്യ ദിനം എമ്പുരാന് കേരളത്തില്‍ നിന്ന് നേടിയത് 8.14 കോടി ആയിരുന്നു. ലോകേഷിന്റെ തന്നെ വിജയ് ചിത്രം ലിയോ നേടിയത് 5.86 കോടിയും ആയിരുന്നു. അതേസമയം റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് എമ്പുരാന് ആകെ നേടിയത് (അഡ്വാന്‍സ് ബുക്കിംഗ് ഉള്‍പ്പെടെ) 14 കോടി ആയിരുന്നു. ലിയോ 12 കോടിയും. റിലീസിന് ഇനിയും അഞ്ച് ദിവസം അവശേഷിക്കുന്നു എന്നതിനാല്‍ കൂലിയുടെ ഫൈനല്‍ അഡ്വാന്‍സ് കളക്ഷന്‍ എവിടെവരെ എത്തും എന്നത് നിലവില്‍ പ്രവചനാതീതമാണ്. അതുപോലെ തന്നെ ഓപണിംഗ് കളക്ഷനും.
അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച പ്രതികരണവുമായി ‘കൂലി’
