‘കൊച്ചി പഴയ കൊച്ചിയായിരിക്കില്ല, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്”…’ബിഗ് ബി’യിലെ ഈ മമ്മൂട്ടി ഡയലോഗിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ബിലാലിന്റെ ഡയലോഗ് കടമെടുത്ത് ഒരു തമിഴ് ചിത്രം. അരുണ്‍ വിജയ് നായകനാകുന്ന ‘രെട്ട തല’ എന്ന ചിത്രത്തിലാണ് ഈ ഡയലോഗ് കോപ്പിയടിച്ചത്. ‘ഗോവ പഴയ ഗോഗയായിരിക്കില്ല, എന്നാല്‍ ഉപേന്ദ്ര ആ പഴയ ഉപേന്ദ്ര തന്നെ’…ഇതാണ് തമിഴിലെ ഡയലോഗ്. ചിത്രത്തിന്റെ ടീസറിലും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം ഹരീഷ് പേരടിയാണ് ഡയലോഗ് പറയുന്നത്. ട്രെയിലറിനു താഴെ നിരവധി മലയാളികളാണ് ‘ബിലാല്‍’ റഫറന്‍സില്‍ കമന്റുമായി എത്തുന്നത്. ക്രിസ് തിരുകുമരന്‍ ആണ് ‘രെട്ട തല’ സംവിധാനം ചെയ്യുന്നത്. സിദ്ധി ഇധാനി, ടാനിയ രവിചന്ദ്രന്‍, യോഗി സാമി, ജോണ്‍ വിജയ്, ഹരീഷ് പേരടി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ബിലാലിന്റെ ഡയലോഗ് കടമെടുത്ത് ‘രെട്ട തല’
