‘കാന്താര ചാപ്റ്റര് 1’ റിലീസിന് മാസങ്ങള് മാത്രം അവശേഷിക്കെ ചിത്രത്തിലെ ആദ്യ ക്യാരക്റ്റര് പോസ്റ്റര് പുറത്തിറങ്ങി. രുക്മിണി വസന്ത് അവതരിപ്പിക്കുന്ന കനകാവതിയുടെ ലുക്ക് ആണ് ഹോംബലെ ഫിലിംസ് പുറത്തുവിട്ടത്. പരമ്പരാഗത ആഭരണങ്ങളാലും രാജകീയ വേഷഭൂഷണങ്ങളാലും തിളങ്ങുന്ന രുക്മിണിയുടെ കഥാപാത്രം, ചിത്രത്തിന്റെ കാലഘട്ടവും കഥാപശ്ചാത്തലവും വ്യക്തമാക്കുന്നു. ‘കാന്താര: എ ലെജന്ഡ് ചാപ്റ്റര് വണ്’ എന്നാണ് പ്രീക്വലിന് നല്കിയിരിക്കുന്ന പേര്. റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത കാന്താരയില് റിഷഭ് അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോര്ട്ട്അനിരുദ്ധ് മഹേഷ്, ഷാനില് ഗുരു എന്നിവരാണ് സഹ എഴുത്തുകാര്. ആദ്യ ഭാഗം 16 കോടിയാണ് ബജറ്റെങ്കില് രണ്ടാം ഭാഗം മൂന്നിരട്ടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഒക്ടോബര് രണ്ടിനാണ് സിനിമയുടെ റിലീസ്.
‘കാന്താര ചാപ്റ്റര് 1’ ആദ്യ ക്യാരക്റ്റര് പോസ്റ്റര്
