സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചു കയറുന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 70 രൂപയും. ഇതോടെ പവന് വില 75,760 രൂപയും ഗ്രാം വില 9,470 രൂപയുമായി. ഇന്നലെ കുറിച്ച പവന് 75,200 രൂപയെന്ന റെക്കോഡാണ് ഒറ്റ രാത്രികൊണ്ട് മറികടന്നത്. ഇന്ന് ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81,500 രൂപ നല്‍കേണ്ടി വരും. ഓഗസ്റ്റ് ഒന്നിന് പവന് 73,200 രൂപയായിരുന്ന സ്വര്‍ണ വിലയാണ് ഇന്ന് 75,760 രൂപയില്‍ എത്തിയിരിക്കുന്നത്. വെറും ഏഴ് ദിവസത്തിനുള്ളില്‍ 2,560 രൂപയുടെ വര്‍ധന. വെള്ളി വിലയും ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഗ്രാമിന് രണ്ട് രൂപ ഉയര്‍ന്ന് 125 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7,775 രൂപയുമായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് വര്‍ധനയാണ് രാജ്യാന്തര വില കൂടാനുള്ള പ്രധാന കാരണം. ഒരു കിലോയുടെ സ്വര്‍ണക്കട്ടികളുടെ ഇറക്കുമതിക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര സ്വര്‍ണവില 3,378 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.70 ലും എത്തിയതാണ് ആഭ്യന്തര സ്വര്‍ണ വിലയിലും പ്രതിഫലിച്ചത്.
സ്വര്‍ണ വില കുതിച്ചു കയറുന്നു, പവന് 75,760 രൂപ!
