ഉത്തരേന്ത്യയിലാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ യമുന നദിയിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 204.88 മീറ്റർ ആയി ഉയർന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ഇത് അപകട നിലയ്ക്ക് മുകളിലാണെന്ന് ദില്ലി ഭരണകൂടം അറിയിച്ചു. ജാഗ്രത മുന്നറിയിപ്പ് നൽകിയ അധികൃതർ സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലെന്ന് റിപ്പോർട്
