നടി ശ്വേത മേനോന് എതിരായ കേസിന്റെ തുടര്‍ നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിനെ പറ്റി കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്ന് കോടതി പറഞ്ഞു. തനിക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോൻ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എറണാകുളം സി.ജെ.എമ്മിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹർജി കിട്ടിയ ശേഷം പൊലീസിന് കൈമാറും മുമ്പ് സ്വീകരിച്ച തുടർനടപടികൾ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെൻട്രൽ പൊലീസും റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
ശ്വേത മേനോന് എതിരായ കേസിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തു
