സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ നടപടികൾ വലിയ സാമൂഹിക മാറ്റമാണ് ഉണ്ടാക്കിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രവാസികൾക്ക് ഇപ്പോൾ ധൈര്യമായി തങ്ങളുടെ മക്കളെ പഠനാവശ്യങ്ങൾക്കായി നാട്ടിലേക്ക് അയക്കാൻ സാധിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഈ നടപടികൾക്ക് പ്രവാസ ലോകത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും ഇക്കഴിഞ്ഞ ഓണക്കാലത്ത് ഇതിന്റെ മാറ്റം വ്യക്തമായി പ്രകടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന മികവും സേവന നിലവാരവും ഉയർത്തുന്നതിനായി സർക്കാർ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി സഹകരിക്കുന്നു. ഈ ധാരണാപത്രത്തിലൂടെ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നിവരുൾപ്പെടെ എല്ലാ ജീവനക്കാർക്കും വിവിധ വിഷയങ്ങളിൽ പരിശീലനം നൽകും.

 

പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വ്യക്തമാക്കി

 

വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിൽ സിപിഎം സംസ്ഥാന നേതൃത്വം. നേതൃത്വത്തിനെതിരെ കടന്നാക്രമണത്തിന് സാധ്യതയുള്ള ജില്ലകളിലെ നേതാക്കളെ നേരില്‍ ബന്ധപ്പെട്ടാണ് സംസ്ഥാന നേതൃത്വം സമവായ നീക്കങ്ങൾ നടത്തുന്നത്..

 

മൾട്ടിപ്ലക്സുകളിലെ അമിതവില നിയന്ത്രിക്കുമെന്ന തിരുവനന്തപുരം മേയറുടെ പ്രഖ്യാപനം പി.ആർ തട്ടിപ്പാണെന്ന് എംഎൽഎ സന്ദീപ് വാര്യർ. തിയേറ്ററുകൾക്ക് വില നിശ്ചയിക്കാൻ അധികാരമുണ്ടെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയ അദ്ദേഹം, നഗരസഭയുടെ ഭരണപരാജയം മറയ്ക്കാനുള്ള നാടകമാണിതെന്നും ആരോപിച്ചു.

 

ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹ​രിദാസും പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി കെപിസിസി. ഇരു വിഭാഗത്തിനുമെതിരെ നടപടിയെടുത്തു. രമ്യാ ഹരിദാസിന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെയും പ്രശ്നമുണ്ടായ വീടിന്റെ ഉടമയും പ്രദേശിക നേതാവുമായ എസ്. സജാദിനെയും സസ്പെൻഡ് ചെയ്തു. കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിന്മേലാണ് നടപടി.

 

രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ. ഉന്നത നേതാവിനെയാണ് കെപിസിസി അന്വേഷണത്തിന് നിയോഗിച്ചതെന്ന് പറഞ്ഞ മന്ത്രി സംഭവം ദൗർഭാഗ്യകരമെന്നും പ്രതികരിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തില്‍ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

ചിറയിൻകീഴിലെ തമ്മിലടിയെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്, എല്ലാ പ്രശ്നങ്ങൾക്കും കാരണം പാളയം പ്രദീപാണെന്ന് ആരോപിച്ചു. പ്രദീപിനെതിരെ കൃത്യമായ നടപടി വേണമെന്നും എംഎൽഎ രമ്യാ ഹരിദാസ് സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട് സ്വദേശി ബിനു ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ ആണ് ഇളംകാട് സ്വദേശി ബിനു തങ്കച്ചന്റെ പുല്ലുപാറയിലെ വീട്ടിൽ എത്തിയത്.ഇതിനിടെ ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

 

കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം തീരുമാനമായി. ഒക്ടോബർ 25 മുതൽ 31 വരെയായിരിക്കും കായികമേള നടക്കുക. കോഴിക്കോട് എൻ ഐ ടിയായിരിക്കും പ്രധാന വേദി.

 

അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം. രണ്ട് ചാക്കിലായിട്ടാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. അമ്മയുടെയും കുഞ്ഞിൻ്റെയും ഉൾപ്പെടെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നും മൃതദേഹങ്ങൾക്ക് നാലു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നും പൊലീസ് പറയുന്നു.

 

റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐയെ ആക്രമിക്കുകയും ചെയ്ത ക്രിമിനൽ കേസിലെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വ്യാപക പ്രതിഷേധം. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താത്തതിൽ പോലീസുകാർക്കിടയിലും അമർഷം ശക്തമാണ്.

 

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ ലഹരിമരുന്ന് വേട്ടയില്‍ ഇതുവരെ 10971 പേരെ അറസ്റ്റ് ചെയ്തു. എം.ഡി.എം.എ, കഞ്ചാവ്, ഹെറോയിൻ എന്നിവയുൾപ്പെടെ വൻതോതിലുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ലഹരിക്കെതിരായ ബോധവത്ക്കരണ ക്ലാസുകളും പോലീസ് ഊർജ്ജിതമായി നടത്തുന്നുണ്ട്.

 

പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനു പിന്നാലെ, അടുപ്പത്തിലായിരുന്ന യുവാവും ജീവനൊടുക്കി. കോന്നി എലിമുള്ളും പ്ലാക്കൽ സ്വദേശി പ്രവീൺ (21)ആണ് ട്രെയിനിനു മുന്നിൽ ചാടി ജീവൻ ഒടുക്കിയത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം.

 

മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്.

 

ദില്ലിയിലെ സത്യനികേതന് സമീപം അഞ്ച് നില കെട്ടിടം തകർന്ന് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ, അപകടം സർക്കാരിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് ദിപ്കെയും കെജ്രിവാളും രംഗത്തെത്തി

 

 

ഡൽഹിയിലെ സത്യനികേതനിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. അഞ്ച് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. അകത്ത് കുടുങ്ങിയ ചില വിദ്യാർത്ഥികൾ ഫോണിൽ വിളിക്കുന്നുണ്ടെന്ന് ബിജെപി എംഎൽഎ അനിൽ ശർമ്മ വെളിപ്പെടുത്തിയത് ആശങ്ക വർധിപ്പിച്ചു.

 

ലണ്ടനിലേക്ക് 270 യാത്രക്കാരുമായി പുറപ്പെട്ട വെർജിൻ അറ്റ്ലാന്റിക് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ബെംഗളൂരുവിൽ അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ചയായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

 

മണിപ്പൂരിൽ 2026-ലേക്കുള്ള അന്തിമ ഫോട്ടോ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 19,60,620 വോട്ടർമാരുള്ള പട്ടികയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണുള്ളത് എന്നത് ശ്രദ്ധേയമാണ്.

 

ജക്കാർത്തയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഒന്നരലക്ഷത്തിലേറെ യാത്രക്കാർ കുടുങ്ങുകയും സിംഗപ്പൂർ, ദോഹ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിലടക്കം നാനൂറിലധികം വിമാന സർവീസുകൾ തടസ്സപ്പെടുകയും ചെയ്തു. സുനാമി മുന്നറിയിപ്പില്ലെങ്കിലും പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

മയക്കുമരുന്ന് കേസിൽ പ്രമുഖ ടെലിവിഷൻ അവതാരക അടക്കം 11 പേരെ വധശിക്ഷയ്ക്ക് വിധിച്ച് ഈജിപ്തിലെ കോടതി. കുറ്റകൃത്യങ്ങളും സുരക്ഷാ വിഷയങ്ങളും ആസ്പദമാക്കി അവതരിപ്പിച്ചിരുന്ന മിഷൻ ഇംപോസിബിൾ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ജനശ്രദ്ധ നേടിയ സാറ ഖലീഫയേയും മറ്റ് 11 പേരെയുമാണ് കെയ്റോ കോടതി തൂക്കിക്കൊല്ലാൻ വിധിച്ചത്.

 

അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മർദ്ദ തന്ത്രങ്ങളിലൂടെയോ ഇറാന്‍റെ ഭരണകൂട തീരുമാനങ്ങൾ മാറ്റാമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് വ്യക്തമാക്കി ഇറാൻ സാമ്പത്തിക കാര്യ മന്ത്രി അലി മദനി-സാദെ. ഇറാന്‍റെ സാമ്പത്തിക മേഖലയിൽ പരിഷ്കാരങ്ങൾ വരുത്താനുള്ള പൂർണ്ണ ഉത്തരവാദിത്തം ഇറാൻ സർക്കാരിനാണ്. അല്ലാതെ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിനല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

 

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തുന്ന കാണികള്‍ക്ക് സൗജന്യമായി ശുദ്ധജലം ലഭ്യമാക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) വാട്ടര്‍ ഡിസ്‌പെന്‍സര്‍ യൂണിറ്റുകള്‍ സ്ഥാപിച്ചു. കേരള ക്രിക്കറ്റ് ലീഗ് ഫൈനല്‍ ദിനത്തില്‍ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി, വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും കാണികള്‍ക്ക് ഏറെ പ്രയോജനകരമാകും

 

ടേക്ക് ഓഫിന് പിന്നാലെ ഇടത് വശത്തെ എൻജിനിൽ തീ പടർന്നു. തീജ്വാലകൾ ശ്രദ്ധിച്ചത് യാത്രക്കാർ. പിന്നാലെ അടിയന്തരമായി നിലത്തിറക്കി വിമാനം. ന്യൂസിലാൻഡിലെ ക്വീൻസ് ടൌണിൽ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട ക്വാന്റാസ് എയർവേയ്സ് വിമാനത്തിനാണ് എൻജിൻ തകരാറ് ഉണ്ടായത്.

.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *