പാലിയേക്കര ടോൾ പ്ലാസ വിഷയത്തിൽ ഷാജി കോടൻകണ്ടത്ത് സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകി. അഭിഭാഷകൻ മുഹമ്മദ് സാദിഖ് മുഖാന്തരമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കരാർ കമ്പനിയുടെ അപ്പീൽ മുന്നിൽ കണ്ടാണ് നീക്കം. ഹൈക്കോടതി ഉത്തരവിനെതിരെ കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുത് എന്നാണ് ഹർജിയിലെ ആവശ്യം. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ചത്തെക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾപിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. മൂന്നാഴ്ച കൊണ്ട് നിർമ്മാണം പൂർത്തിയാക്കാം എന്നാണ് എൻഎച്ച്എഐ അറിയിച്ചിരുന്നത്.
പാലിയേക്കര ടോൾ പ്ലാസ വിഷയത്തിൽ സുപ്രീം കോടതിയിൽ തടസ്സ ഹർജി
