മനുഷ്യമനസ്സിനെ വേദനിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന പതിമ്മൂന്ന് കഥകള്‍. മനുഷ്യന്റെ സ്വപ്നങ്ങള്‍ എത്ര നിസ്സാരമാണ് എന്ന് ഓര്‍മ്മിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ഇക്കഥകളില്‍ വിന്യസിപ്പിച്ചിരിക്കുന്നത്. മാത്യരാജ്യത്തില്‍ തന്റെ പേര് ചേര്‍ത്തുകാണാന്‍ ആഗ്രഹിക്കുന്നവര്‍, സ്വന്തമായി ഒരു രാജ്യമുണ്ടെന്ന് പറയാന്‍ കൊതിക്കുന്നവര്‍, വിശുദ്ധരുടെ മൂടുപടം അണിഞ്ഞു നടക്കുന്നവര്‍, സമൂഹത്തില്‍ ആരാണ് തീര്‍ത്തും വിശുദ്ധര്‍ എന്ന് സമര്ത്ഥിക്കുന്നവര്, അഹങ്കാരവും ചതിയും ഞാനെന്ന ഭാവവുമായി നടക്കുന്നവര്‍, ചതി നേരിടുമ്പോള്‍ സ്വയം ഇല്ലായ്മ ചെയ്യുന്നവര്‍ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ വായനക്കാരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന കഥാസമാഹാരം. ‘ആദി’. ഡി ഷാജി. ഗ്രീന്‍ ബുക്സ്. വില 218 രൂപ.
ആദി
