സർവകലാശാല വൈസ് ചാൻസലർ വിഷയത്തിലെ ഗവർണർ – സർക്കാർ പോരിൽ നിർണായക നീക്കത്തിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ഡിജിറ്റൽ സർവകലാശാല ആക്റ്റിൽ ഭേദഗതി വരുത്താനാണ് ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഇതിനായി ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചിട്ടുണ്ട്. വി സി നിയമന വ്യവസ്ഥകളിൽ അടക്കം മാറ്റം വരുത്തുന്നതാകും ഓർഡിനൻസ്. യു ജി സി നിർദേശവും സുപ്രീം കോടതി വിധിയും അനുസരിച്ച് മാറ്റം വരുത്താനാണ് തീരുമാനം. സെർച്ച് കമ്മിറ്റി ഘടനയിലും മാറ്റം വരും.
സർവകലാശാല വൈസ് ചാൻസലർ വിഷയത്തിലെ ഗവർണർ – സർക്കാർ പോരിൽ നിർണായക നീക്കത്തിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി
