Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കരട് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് കെപിസിസി പ്രസിഡന്റ്

തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ കത്തുനല്‍കി. കരട് വോട്ടര്‍പ്പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത് ജൂലൈ 23നാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതുലഭിച്ചത് 26ന് ശേഷമാണ്. പേര് ചേര്‍ക്കല്‍, ഒഴിവാക്കല്‍, സ്ഥലമാറ്റം, തിരുത്തലുകള്‍ എന്നിവയ്ക്കുള്ള നിശ്ചിത സമയപരിധി ആഗസ്റ്റ് 7ന് അവസാനിക്കുമെന്നിരിക്കെ കമ്മീഷന്റെ സൈറ്റ് ഹാംഗ് ആകുന്നതിനാല്‍ വേഗത്തിലുള്ള നടപടി ക്രമങ്ങള്‍ സാധ്യമല്ല കൂടാതെ ഡീലിമിറ്റേഷന് ശേഷമുള്ള […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഉത്തരകാശിയിലെ മിന്നൽ പ്രളയം ഉണ്ടായ സഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

ഉത്തരകാശിയിലെ ധരാലിയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് നാലുപേര്‍ മരിച്ച സംഭവത്തിൽ സ്ഥിതി​ഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പുഷ്കർ ധാമിയുമായി സംസാരിച്ചതായും രക്ഷാപ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. അതോടൊപ്പം ഉത്തരാഖണ്ഡിൽ നിന്നുള്ള എംപി മാർ അമിത് ഷായെ കണ്ടു. രക്ഷപ്രവർത്തനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച. മൂന്ന് ഐടിബിപി സംഘത്തെയും നാല് എന്‍ഡിആര്‍എഫ് സംഘത്തേയും അപകടം നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചു എന്ന് അമിത് ഷാ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം

ഉത്തരാഖണ്ഡിൽ ധരാലിക്ക് അടുത്ത് സുഖി എന്ന സ്ഥലത്ത് വീണ്ടും മേഘവിസ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. ഇവിടം കൂടുതലും വന മേഖലയാണ്. മലമുകളിൽ നിന്ന് ഒലിച്ചിറങ്ങിയ കല്ലും മണ്ണും നദിയിൽ വന്ന് പതിക്കുകയായിരുന്നു. ഇതോടെ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പരിസര പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് അധികൃതർ മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം ഉത്തരാഖണ്ഡിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. നാലുപേര്‍ മരിച്ചതായാണ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അറിയിച്ചിരിക്കുന്നത്. 60 ലധികം പേരെ കാണാതായെന്നാണ് പ്രാഥമിക നിഗമനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

1971 ലെ വാര്‍ത്ത പങ്കുവച്ച് ഇന്ത്യൻ സൈന്യത്തിന്‍റെ ഈസ്റ്റേൺ കമാൻഡ്

യുഎസ്, പാകിസ്ഥാന് 2 ബില്യണ്‍ ഡോളറിന്‍റെ ആയുധങ്ങൾ നൽകിയെന്ന 1971 ലെ വാര്‍ത്ത പങ്കുവച്ച് ഇന്ത്യൻ സൈന്യത്തിന്‍റെ ഈസ്റ്റേൺ കമാൻഡ്. തങ്ങളുടെ എക്സ് പേജിലാണ് ഈ പഴയ വാര്‍ത്തയുടെ ചിത്രങ്ങൾ ഈസ്റ്റേൺ കമാൻഡ് പങ്കുവച്ചത്. റഷ്യയുമായുള്ള ഇന്ത്യന്‍ വ്യാപാരത്തിന്‍റെ പേരില്‍ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത് പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡ് 1971 ഓഗസ്റ്റ് 5 -ന് ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്‍റെ ചിത്രമാണ് തങ്ങളുടെ ഔദ്ധ്യോഗിക എക്സ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുക്രൈനെതിരെ റഷ്യയ്ക്ക് വേണ്ടി പാകിസ്താനില്‍ നിന്നുള്ളവരും യുദ്ധം ചെയ്യുന്നുണ്ടെന്ന് വൊളോദിമിര്‍ സെലെന്‍സ്‌കി

യുക്രൈനെതിരെ റഷ്യയ്ക്ക് വേണ്ടി പാകിസ്താനില്‍ നിന്നുള്ളവരും യുദ്ധം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. പാകിസ്താന്‍, ചൈന, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കൂലിപ്പടയാളികളാണ് യുക്രൈന്‍ സൈന്യത്തിനെതിരെ റഷ്യയ്ക്ക് വേണ്ടി പോരാടുന്നതെന്നാണ് സെലെന്‍സ്‌കി വെളിപ്പെടുത്തിയത്. എന്നാൽ സെലെന്‍സ്‌കിയുടെ വെളിപ്പെടുത്തലിനെ അടിസ്ഥാനരഹിതമായ ആരോപണമെന്ന് പാകിസ്താൻ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിദ്യാഭ്യാസ മന്ത്രിയുടേത് സോഷ്യൽ മീഡിയാ വിസിബിലിറ്റിക്കായുള്ള പ്രകടനമാണെന്ന് എംഎസ്എഫ്

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടേത് സോഷ്യൽ മീഡിയാ വിസിബിലിറ്റിക്കായുള്ള പ്രകടനമാണെന്ന് എംഎസ്എഫ്. കെടുകാര്യസ്ഥത കൊടികുത്തി വാഴുന്ന വിദ്യാഭ്യാസ വകുപ്പിൽ അടിയന്തിര പരിഹാരമുണ്ടാവേണ്ട വിഷയങ്ങളോട്‌ കണ്ണടച്ച് പിൻബെഞ്ചുകാരെ ഇല്ലാതാക്കാനും അവധിക്കാലം പുനഃക്രമീകരിക്കാനും ഫേസ്‌ബുക്ക് പോസ്റ്റിട്ട്‌ നിർവൃതിയടയുകയാണ് മന്ത്രിയെന്നാണ് എംഎസ്എഫ് ജനറൽ സെക്രട്ടറി സ്വാഹിബ്‌ മുഹമ്മദിന്റെ വിമർശനം. വർഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്ത്‌ അധ്യാപകർ ആത്മഹത്യ ചെയ്യുമ്പോൾ എന്താണ് സർക്കാർ ഇടപെടാത്തതെന്നും പ്ലസ് വൺ ഇംപ്രൂവ്‌മന്റ്‌ പരീക്ഷ പ്ലസ്ടു പൊതു പരീക്ഷയോടൊപ്പം നടക്കുന്നത്‌ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്നത് സർക്കാർ കാണുന്നില്ലേയെന്നും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഉത്തരകാശിയില്‍ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും

ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നാലു പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവർത്തകർ പ്രളയ സ്ഥലത്തേക്ക് തിരിച്ചെന്നാണ് വിവരം. ഘീർഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു. 60 ലധികം പേരെ കാണാതായെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 5, ചൊവ്വാഴ്ച

◾https://dailynewslive.in/ യുഎസ്സുമായുള്ള 1987-ലെ ഇന്റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് ഉടമ്പടിയില്‍നിന്ന് പിന്മാറി റഷ്യ. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദം വര്‍ധിക്കുന്നതിനിടെയാണ് റഷ്യയുടെ പുതിയ പ്രഖ്യാപനം. റഷ്യക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ സൈന്യത്തിനോട് ട്രംപ് ഉത്തരവിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ ഈ നീക്കം. രാജ്യ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണി സൃഷ്ടിച്ചുകൊണ്ടുള്ള യുഎസ്സിന്റെ നീക്കങ്ങളാണ് റഷ്യയെ പുതിയ നടപടികള്‍ കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചതെന്നും പാശ്ചാത്യ രാജ്യങ്ങള്‍ മിസൈലുകള്‍ വിന്യസിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

5000 ഓണം ഗിഫ്റ്റ് ഹാമ്പറുകൾ പുറത്തിറക്കാൻ കുടുംബശ്രീ

ഓണക്കാലത്ത് കുടുംബശ്രീ ഉൽപന്നങ്ങളുടെ 5000 ഓണം ഗിഫ്റ്റ് ഹാമ്പറുകൾ പോക്കറ്റ്മാർട്ട് വഴി വിപണനം ചെയ്യും. പ്രിയപ്പെട്ടവർക്ക് ഓണത്തിന് സമ്മാനമായി നൽകാവുന്ന തരത്തിലാണ് ഗിഫ്റ്റ് ഹാമ്പറുകൾ ഒരുങ്ങുന്നത്. 25000 ഏക്കറിൽ പച്ചക്കറി, പൂക്കൃഷി ഉൾപ്പെടെയുള്ളവയാണ് കൃഷി ചെയ്യുക. കൃഷി ചെയ്തെടുക്കുന്നവ പോക്കറ്റ് മാർട്ട് വഴി ഓൺലൈനായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും വാട്സ്ആപ്പ് വഴിയും ഓർഡർ എടുക്കുന്നതാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. അതോടൊപ്പം ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 4 വരെ തൃശൂരിൽ സംസ്ഥാനതല ഓണം […]

Posted inബിസിനസ്സ്

സ്വര്‍ണവില കൂടി, പവന് 74,960 രൂപയിലെത്തി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഗ്രാം വില 9,370 രൂപയിലും പവന്‍ വില 74,960 രൂപയിലുമെത്തി. ഈ മാസം വെറും അഞ്ച് ദിവസത്തിനുള്ളില്‍ പവന് 1,760 രൂപയാണ് വര്‍ധിച്ചത്. ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7,690 രൂപയിലെത്തി. രണ്ടു ദിവസമായി അനക്കമില്ലാതിരുന്ന വെള്ളി വിലയും മുന്നോട്ടാണ്. ഗ്രാമിന് […]