യുഎസ്, പാകിസ്ഥാന് 2 ബില്യണ് ഡോളറിന്റെ ആയുധങ്ങൾ നൽകിയെന്ന 1971 ലെ വാര്ത്ത പങ്കുവച്ച് ഇന്ത്യൻ സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ്. തങ്ങളുടെ എക്സ് പേജിലാണ് ഈ പഴയ വാര്ത്തയുടെ ചിത്രങ്ങൾ ഈസ്റ്റേൺ കമാൻഡ് പങ്കുവച്ചത്. റഷ്യയുമായുള്ള ഇന്ത്യന് വ്യാപാരത്തിന്റെ പേരില് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത് പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡ് 1971 ഓഗസ്റ്റ് 5 -ന് ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ചിത്രമാണ് തങ്ങളുടെ ഔദ്ധ്യോഗിക എക്സ് ഹാന്റിലിലൂടെ പങ്കുവച്ചത്. “This Day That Year” എന്ന അടിക്കുറിപ്പോടെ യുദ്ധത്തിന്റെ വളർച്ച – 05 ഓഗസ്റ്റ് 1971 എന്ന ഹാഷ്ടാഗിലാണ് വാര്ത്താ ചിത്രം പങ്കുവയ്ക്കപ്പെട്ടത്. ഒപ്പം #KnowFacts എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്.
1971 ലെ വാര്ത്ത പങ്കുവച്ച് ഇന്ത്യൻ സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ്
