ടിപി കേസ് പ്രതി കൊടി സുനിയും സംഘവും പൊതുസ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ കേസെടുക്കാനാകില്ലെന്ന നിലപാടു ആവര്‍ത്തിച്ചു തലശ്ശേരി പൊലീസ്. സ്വമേധയാ പൊലീസിന് കേസെടുക്കാൻ തെളിവില്ലെന്നും ആര്‍ക്കും പരാതിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാൻ പറ്റാതെ കേസ് നിൽക്കില്ലെന്നുമാണ് പൊലീസിന്റെ വാദം.അതേസമയം, ഇന്ന് കണ്ണൂരിലെത്തുന്ന ഡിജിപി റവാഡ ചന്ദ്രശേഖർ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി യോഗംചേരും. കൊടി സുനിയുടെ മദ്യപാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിജസ്ഥിതി തേടും.
താരങ്ങളുടെ ശമ്പളം മരവിപ്പിച്ച് ബെംഗളൂരു എഫ് സി
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ഭാവിയെ പറ്റിയുള്ള അനിശ്ചിതത്വം കണക്കിലെടുത്ത്, ഫസ്റ്റ് ഇലവന് ടീമിലെ കളിക്കാരുടെയും സ്റ്റാഫുകളുടെയും ശമ്പളം അനിശ്ചിതമായി മരവിപ്പിക്കുക എന്ന വളരെ ബുദ്ധിമുട്ടേറിയ തീരുമാനം കൈക്കൊള്ളാന്‍ ടീം നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ബെംഗളൂരു എഫ്സി പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് ക്ലബിന്റെ ഉടമകളായ ജെ എസ് ഡബ്ല്യു ഗ്രൂപ്പ് അഭ്യർത്ഥിച്ചു. ഇന്ത്യയിൽ ഒരു ഫുട്ബോൾ ക്ലബ്ബ് നടത്തുകയും നിലനിർത്തുകയും ചെയ്യുക എന്നത് എല്ലായ്പ്പോഴും വലിയ വെല്ലുവിളിയാണ്, എല്ലാ സീസണിലും പ്രതിസന്ധികളെല്ലാം മാറ്റിവെച്ച് ഞങ്ങൾ അതിനായി ശ്രമിച്ചിട്ടുണ്ട് […]
കോടതിയലക്ഷ്യ പരാതിയിൽ സിപിഎമ്മിനെതിരെ നടപടിയെടുക്കുന്നതിലും നല്ലത് അവഗണിച്ച് ഒഴിവാക്കുന്നതാണെന്ന് ബോംബെ ഹൈക്കോടതി
കോടതിയലക്ഷ്യ പരാതിയിൽ സിപിഎമ്മിനെതിരെ നടപടിയെടുക്കുന്നതിലും നല്ലത് അവഗണിച്ച് ഒഴിവാക്കുന്നതാണെന്ന് ബോംബെ ഹൈക്കോടതി. അഡ്വ. എസ് എം ഗോർവാഡ്കർ നൽകിയ പരാതിയിൽ ജസ്റ്റിസുമാരായ രവീന്ദ്ര ഘുഗെ, ഗൗതം അൻഖത് എന്നിവരുടേതാണ് തീരുമാനം. ബോംബെ ഹൈക്കോടതിയുടെ ജൂലൈ 25 ലെ വിധിക്കെതിരെ സിപിഎം പുറത്തുവിട്ട വാർത്താക്കുറിപ്പിനെതിരെയായിരുന്നു പരാതി.ഗാസയിലെ വംശഹത്യക്കെതിരെ മുംബൈ ആസാദ് മൈതാനത്ത് സിപിഎം പ്രതിഷേധത്തിന് ആലോചിച്ചിരുന്നു. എന്നാൽ ഇതിന് പൊലീസ് അനുമതി നിഷേധിച്ചതിനെതിരായാണ് സിപിഎം ഹൈക്കോടതിയെ സമീപിച്ചത്. നമ്മുടെ രാജ്യത്ത് ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ട് ഇതുപോലുള്ള പ്രശ്നങ്ങൾ നമുക്കാവശ്യമില്ല ഗാസയിലും പലസ്തീനിലും […]
സ്പോർട്സ് വിസകളിൽ വിലക്കേർപ്പെടുത്തി അമേരിക്ക
വനിതാ കായിക ഇനങ്ങളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ട്രാൻസ്ജെൻഡർ സ്ത്രീകൾക്കുള്ള വിസാ എലിജിബിലിറ്റി നിയന്ത്രിക്കുന്നതിനായി കുടിയേറ്റ നയത്തിൽ മാറ്റം വരുത്തിയതായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പ്രഖ്യാപിച്ചു. കുടിയേറ്റ നയത്തിൽ വരുത്തിയ പുതിയ മാറ്റം അനുസരിച്ച്, ഒരു പുരുഷ അത്ലറ്റ് സ്ത്രീകൾക്കെതിരെ മത്സരിക്കുന്നുവെന്ന വസ്തുത കണക്കിലെടുത്ത് ഇവരുടെ വിസ അപേക്ഷകൾ യുഎസ്സിഐഎസ് റദ്ദാക്കും. വിദേശീയരായ പുരുഷ അത്ലറ്റുകൾ അവരുടെ ജെൻഡർ ഐഡന്റിറ്റി മാറ്റി അവരുടെ ജൈവിക നേട്ടങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള പഴുതുകൾ അടക്കുകയാണ് യുഎസ്സിഐഎസ് എന്നും യുഎസ്സിഐഎസ് വക്താവ് […]
ദില്ലിയിൽ മോക് ഡ്രില്ലിനിടെ ഡമ്മി ബോംബ് കാണാതായ സംഭവത്തിൽ ഏഴ് പേർക്ക് സസ്പെൻഷൻ
ദില്ലിയിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾക്കിടെ ഗുരുതര സുരക്ഷാ വീഴ്ച. ചെങ്കോട്ടയിൽ നടന്ന മോക് ഡ്രിൽ പരാജയപ്പെട്ടു. ഡമ്മി ബോംബ് കണ്ടെത്താൻ കഴിയാതെ വന്നതോടെ ചെങ്കോട്ടയുടെ സുരക്ഷാ ചുമതലയിലുള്ള ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു. ചെങ്കോട്ടയിലുണ്ടായിരുന്ന പൊലീസുകാർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് നടപടി.ദില്ലി പൊലീസിൻ്റെ സ്പെഷൽ സെല്ലാണ് ശനിയാഴ്ച മോക് ഡ്രിൽ സംഘടിപ്പിച്ചത്. അതേസമയം മോക് ഡ്രില്ലിനിടെ ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 5, ചൊവ്വാഴ്ച
◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. നാളെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ഏഴ് […]
ഓപ്പറേഷന് മഹാദേവിലൂടെ വധിച്ച മൂന്നു ഭീകരരും പാകിസ്താൻ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍
ഓപ്പറേഷന് മഹാദേവിലൂടെ വധിച്ച മൂന്നു ഭീകരരും പാകിസ്താൻ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍. ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ ലഷ്കറെ ഭീകരന്മാരായ സുലെമാന് ഷാ (ഫൈസല്‍ ജാട്ട്), അബു ഹംസ(അഫ്ഗാന്), യാസിര്‍ (ജിബ്രാന്) എന്നിവരെയാണ് ജൂലൈ 28-ന് ഓപ്പറേഷന് മഹാദേവ് എന്നു പേരിട്ട സെെനികനടപടിയിലൂടെ സുരക്ഷാസേന വധിച്ചത്.
ഛത്തീസ്ഗഡ് വിഷയത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ
ഛത്തീസ്ഗഡ് വിഷയത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ ഭാഗമായ പ്രതിനിധികളാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനെ സന്ദർശിച്ചത്.ജാമ്യത്തിൽ പുറത്തിറങ്ങിയ കന്യാസ്ത്രീകൾ നിലവിൽ ദല്ലി രാജാറയിലുള്ള മഠത്തിലാണ് ഉള്ളത്. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ ആയിരിക്കും നടക്കുക.
രണ്ടു കൂട്ടർ തമ്മിലുളള പരസ്പര വാശിയാണ് കേരള സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹൈക്കോടതി
രണ്ടു കൂട്ടർ തമ്മിലുളള പരസ്പര വാശിയാണ് കേരള സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹൈക്കോടതി. ഇരുകൂട്ടരുടെയും നീക്കങ്ങൾ ആത്മാർത്ഥതയോടെയല്ല. ഇതുവഴി വിസിയും രജിസ്ട്രാറും വിദ്യാർഥികൾക്ക് വണ്ടർഫുൾ ഉദാഹരണങ്ങൾ സമ്മാനിക്കുകയാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. തന്റെ ചുമതല മറ്റൊരാൾക്ക് നൽകിയ വൈസ് ചാൻസറുടെ നടപടി ചോദ്യം ചെയ്ത് രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
രാത്രി വാർത്തകൾ
രണ്ടു കൂട്ടർ തമ്മിലുളള പരസ്പര വാശിയാണ് കേരള സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹൈക്കോടതി. ഇരുകൂട്ടരുടെയും നീക്കങ്ങൾ ആത്മാർത്ഥതയോടെയല്ല. ഇതുവഴി വിസിയും രജിസ്ട്രാറും വിദ്യാർഥികൾക്ക് വണ്ടർഫുൾ ഉദാഹരണങ്ങൾ സമ്മാനിക്കുകയാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. തന്റെ ചുമതല മറ്റൊരാൾക്ക് നൽകിയ വൈസ് ചാൻസറുടെ നടപടി ചോദ്യം ചെയ്ത് രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഛത്തീസ്ഗഡ് വിഷയത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി […]
