നാട്ടുകാരുടെ കഥകളിലൂടെയും നാടിന്റെ ചരിത്രം പറയാം. അങ്ങനെ പറയുമ്പോള്‍ അത് കഥപറച്ചിലുകാരന്റെയും കഥയാകുന്നു. മാപ്പിളപ്പാട്ടിന്റെയും മോയിന്‍കുട്ടി വൈദ്യരുടെയും ഹൃദയഭൂമികകള്‍ ‘മസ്തിഷ്ക പ്രദേശം’ കൈയേറ്റം ചെയ്ത കഥ നീളുന്നത് ശാസ്ത്രം/മതം, ആത്മീയത/ഭൗതികത, പാശ്ചാത്യം/പൗരസ്ത്യം എന്നിങ്ങനെയുള്ള വിഭജനങ്ങളുടെ കെണിയില്‍നിന്നും സ്വത്വത്തെ വീണ്ടെടുക്കാനുള്ള യാത്രയുടെ കഥയായിട്ടാണ്. ഒരു ഇന്ത്യന്‍ മുസല്മാന് ശരിക്കും പറഞ്ഞാല്‍ മലപ്പുറത്തെ മാപ്പിളക്കുട്ടി കാശിയിലെത്തുന്ന കഥ. ഈ കഥ വായിക്കുന്ന നമുക്ക് ഇതില്‍ നമ്മെത്തന്നെ തിരിച്ചറിയാന്‍ കഴിയും. ‘ഒരു ഇന്ത്യന്‍ മുസല്‍മാന്റെ കാശിയാത്ര’. പി.പി ഷാനവാസ്. റാറ്റ് ബുക്സ്. വില 313 രൂപ.
