സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകി. അടൂരിന്റെ പരാമർശങ്ങൾ എസ് സി എസ് ടി ആക്ട് പ്രകാരം കുറ്റകരമെന്ന് പരാതിയിൽ പറയുന്നു. എസ് സി – എസ് ടി കമ്മീഷനും ദിനു വെയിൽ പരാതി നൽകിയിട്ടുണ്ട്. ഫിലിം കോൺക്ലേവ് സമാപന ചടങ്ങിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശം. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് […]
ഈവ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ പതിപ്പ്
ഇലകട്രിക് ടൂവീലര്‍ ബ്രാന്‍ഡായ സെലിയോ ഇ മൊബിലിറ്റി ഈവ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ അപ്ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കി. മൂന്ന് മോഡലുകളില്‍ ആണ് ഈവ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. സ്‌കൂട്ടറിന്റെ ഏറ്റവും പ്രത്യേകത, അതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ് എന്നതാണ്. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ കഴിയും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ല. അതുകൊണ്ട് ഈ സ്‌കൂട്ടര്‍ ഓടിക്കാന്‍ ഡ്രൈവിംഗ് […]
വെളിയങ്കോടിന്റെ ഡി.എന്‍.എ
വെളിയങ്കോട് ദേശത്തിന്റെ ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളിലൂടെ ആഴത്തിലുള്ള യാത്രയാണ് വെളിയങ്കോടിന്റെ ഡി.എന്‍.എ. ഒരു ദേശത്തിന്റെ ചരിത്രത്തെ വെളിപ്പെടുത്തുക എന്നതിലുപരി തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലൂടെ അന്നത്തെ വായ്മൊഴിയാല്‍ പടര്‍ന്ന് ദേശത്തിന്റെ അന്തരീക്ഷത്തില്‍ ലയിച്ച ജിന്നുകളും മരുതയും പിശാചും ചേക്കുട്ടിപ്പാവയും കുട്ടിച്ചാത്തനുമൊക്കെ കഥയിലേക്ക് കയറിവരുന്നതോടെ സാമൂഹിക-രാഷ്ട്രീയ മുറിവുകളുടെ ശസ്ത്രക്രിയയാകുകയും എന്നാല്‍, വായനയുടെ രസച്ചരടുപൊട്ടാതെ കൊണ്ടുപോകുന്നതുമാണ് ഇതിലെ പതിമൂന്ന് കഥകള്‍. ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന, ആള്‍ക്കണ്ണാടിക്കുശേഷം ഇറങ്ങുന്ന രണ്ടാമത്തെ കഥാസമാഹാരം. ‘വെളിയങ്കോടിന്റെ ഡി.എന്‍.എ.’. ഡോ. വി.കെ അബ്ദുള്‍ അസീസ്. മാതൃഭൂമി. വില […]
ഗുണത്തില്‍ കേമന്‍ ചുവന്ന ചീര തന്നെ!
പച്ച ചീരയെ അപേക്ഷിച്ച് ചുവന്ന ചീരയാണ് ആരോഗ്യഗുണത്തില്‍ സൂപ്പര്‍മാന്‍. കാര്യം രണ്ടും ചീരയാണെങ്കിലും നിറത്തിലും പോഷകഗുണത്തിലും ചില വ്യത്യാസങ്ങള്‍ ഉണ്ട്. അവയില്‍ അടങ്ങിയിട്ടുള്ള ഓക്‌സലേറ്റുകളുടെ അളവാണ് ഒരു പ്രധാന ഘടകം. പച്ച ചീരയില്‍ നിന്നും വ്യത്യസ്തമായി, ചുവന്ന ചീരയില്‍ ഓക്സലേറ്റുകളൊന്നുമില്ല. അതിനാല്‍, വൃക്കയില്‍ കല്ലു പോലുള്ള അവസ്ഥകള്‍ ഉള്ളവര്‍ക്ക് പച്ച ചീരയ്ക്ക് പകരം ചുവന്ന ചീര തിരഞ്ഞെടുക്കാം. വൈറ്റമിന്‍ എ, സി, ഇ എന്നിവ ചുവന്ന ചീരയില്‍ ധാരാളമുണ്ട്. ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു […]
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി തേടി പ്രോസിക്യൂഷന് കത്ത്
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി തേടി പ്രോസിക്യൂഷന് യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയുടെ സഹോദരന്റെ കത്ത്. എല്ലാത്തരം മധ്യസ്ഥ ശ്രമങ്ങളെയും ചർച്ചകളെയും തള്ളുന്നു എന്നാണ് കത്തിൽ പറയുന്നത്. വധശിക്ഷ നീട്ടിവെച്ചിട്ട് ഒന്നര മാസം കഴിഞ്ഞെന്നും കത്തിൽ ഓർമ്മപ്പെടുത്തുന്നു. അതോടൊപ്പം നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിക്കുന്നത്. എന്നാല്‍, ഇത്തരം കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ പ്രതികരണം.
അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകി. അടൂരിന്റെ പരാമർശങ്ങൾ എസ് സി – എസ് ടി ആക്ട് പ്രകാരം കുറ്റകരമെന്ന് പരാതിയിൽ പറയുന്നു. എസ് സി – എസ് ടി കമ്മീഷനും ദിനു വെയിൽ പരാതി നൽകിയിട്ടുണ്ട്. ഫിലിം കോൺക്ലേവ് സമാപന ചടങ്ങിൽ സ്ത്രീവിരുദ്ധ പരാമര്‍ശം സ്ത്രീപക്ഷ വിഷയം ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട കോൺക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശം. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം […]
പ്രാവുകൾക്ക് ഭക്ഷണം നൽകയിയതിന് കേസെടുത്ത് പൊലീസ്
മുംബൈയിൽ ഹിന്ദുജ ആശുപത്രിക്ക് സമീപം എൽ ജെ റോഡിലെ കബൂതർഖാനയ്ക്ക് സമീപം പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് കണ്ട ചിലർക്കെതിരെ മാഹിം പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പൊതുസ്ഥലത്ത് പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് ശിക്ഷാർഹമായ കുറ്റമാക്കിയ നിയമം നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്. പൊതുസ്ഥലങ്ങളിലും പൈതൃക കേന്ദ്രങ്ങളിലും പ്രാവുകൾക്ക് ഭക്ഷണം നൽകുന്നതിന് ദീർഘകാലമായി ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന് (ബിഎംസി) ബോംബെ ഹൈക്കോടതി ജൂലൈ […]
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം രാവിലെ 8.56ഓടു കൂടിയാണ് സ്ഥിരീകരിച്ചത്. മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായി 8 തവണ പാർലമെൻ്റിലെത്തി കൽക്കരി വകുപ്പ് മന്ത്രിയായി 3 തവണ പ്രവർത്തിച്ചു. ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത്സോറന്റെ പിതാവാണ് ഷിബു സോറൻ.ഒന്നരമാസത്തോളമായി വെൻ്റിലേറ്ററിൻ്റെ പിന്തുണയോടെയാണ് ജീവൻ നിലനിർത്തിയിരുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെയടക്കം ആക്രമിച്ച ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കേസെടുത്തേക്കും
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെയടക്കം ആക്രമിച്ച ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ പെൺകുട്ടികൾ പരാതി നൽകിയതിനാൽ കേസെടുത്തേക്കും. ജ്യോതി ശർമ്മ അടക്കമുള്ളവർക്കെതിരെ ഓർച്ച പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ദുർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് സൂചന. നേരത്തെ നാരായൺപൂർ പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചിരുന്നു. അതേസമയം കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുവാനാണ് കത്തോലിക്ക സഭയുടെ തീരുമാനം. കന്യാസ്ത്രീകൾക്കെതിരെ പൊലീസ് ബലമായി മൊഴി ഒപ്പിട്ട് വാങ്ങിയെന്ന് കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
ട്രംപിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് ശശിതരൂർ
ഇന്ത്യ പാക് സംഘർഷം ഒത്തുതീർപ്പാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടിട്ടില്ലെന്ന് ശശി തരൂർ ഒരു ലേഖനത്തിൽ വ്യക്തമാക്കി. ട്രംപിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ തരൂർ, ട്രംപ് ‘വല്യമ്മാവൻ’ ചമയുകയാണെന്ന് ഇന്ത്യ കരുതുന്നതായും പറഞ്ഞു. ട്രംപ് മോദിയെ സംഘർഷ സമയത്ത് വിളിച്ചിട്ടു പോലുമില്ലെന്നും തരൂർ പറയുന്നു.
