◾https://dailynewslive.in/ കേരളത്തില്‍ വരുന്ന അഞ്ച് ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ എട്ട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ – കര്‍ണ്ണാടക ലക്ഷദ്വീപ് തീരത്ത് ഏഴാം തിയതിവരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 60 കി.മീ […]
രാത്രി വാർത്തകൾ
നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണതുടര്‍ച്ച ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക് രണ്ടു ടേം വ്യവസ്ഥയിൽ ഇളവ് നൽകാൻ സിപിഎമ്മിൽ ആലോചന . നിലവിലെ എംഎൽഎ മാരെ മാറ്റിയാൽ കൈവിട്ടു പോകുമെന്ന് വിലയിരുത്തുന്ന മണ്ഡലങ്ങളിലാണ് ടേം വ്യവസ്ഥ മാറ്റിവയ്ക്കാൻ പാര്‍ട്ടി ആലോചിക്കുന്നത്. അതേ സമയം പെര്‍ഫോമന്‍സ് മോശമുള്ളവരെ രണ്ടു ടേം തികച്ചില്ലെങ്കിലും മാറ്റും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്ന് തുറന്ന് പറഞ്ഞ ഡോ.ഹാരിസിന്റെ പരാതികൾ ശരിവച്ച് അന്വേഷണ സമിതി റിപ്പോർട്ടിന്റെ ഉള്ളടക്കം. ചികിത്സാ […]
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 3, ഞായറാഴ്ച
◾https://dailynewslive.in/ എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനു (98) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഇന്ന് രാവിലെ ഒമ്പതു മണി മുതല്‍ 10 മണി വരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാവും. രാവിലെ 10 മുതല്‍ എറണാകുളം ടൗണ്‍ ഹാളിലായിരിക്കും പൊതുദര്‍ശനം. വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിലാണ് സംസ്‌ക്കാരം. ◾https://dailynewslive.in/ ആലപ്പുഴ ജില്ലയിലെ തുമ്പോളിയില്‍ 1928 ഒക്ടോബര്‍ 27 ന് എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച എം.കെ.സാനു തിരുവനന്തപുരം യൂണിവേഴ്സിറ്റി […]
രാത്രി വാർത്തകൾ
പ്രൊഫ. എം കെ സാനു അന്തരിച്ചു. വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരന്നു. നാളെ രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം ഉണ്ടാവും. രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദര്‍ശനം.മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്. എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം സംഭാവനകൾ നല്‍കിയിട്ടുണ്ട്. പ്രൊഫസർ എം കെ സാനുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി […]
ജി.എസ്.ടി വരുമാനത്തില്‍ വര്‍ധന
ജൂലൈ മാസത്തിലെ കേന്ദ്ര ജി.എസ്.ടി വരുമാനത്തില്‍ വര്‍ധന. ചരക്ക് സേവന നികുതിയില്‍ നിന്നുള്ള മൊത്ത വരുമാനം ജൂലൈയില്‍ 1.96 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ കളക്ഷനേക്കാള്‍ 7.5 ശതമാനം കൂടുതലാണിത്. 2025 ജൂണിലെ കളക്ഷനേക്കാള്‍ 6 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജി.എസ്.ടി സംവിധാനത്തിന് കീഴിലുള്ള റീഫണ്ടുകള്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 2025 ജൂലൈയില്‍ ഏകദേശം 67 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 27,147 കോടി രൂപയാണ് ജൂലൈയില്‍ റീഫണ്ടുകളായി അനുവദിച്ചത്. റീഫണ്ടുകള്‍ […]
‘നടികര്‍’ ചിത്രം ഓഗസ്റ്റ് 8 മുതല്‍ ഒടിടിയില്‍
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ സിനിമയായിരുന്നു ‘നടികര്‍’. ലാല്‍ ജൂനിയറിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ നായക കഥാപാത്രമായെത്തിയത് ടൊവിനോ തോമസ് ആണ്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു വര്‍ഷത്തിനിപ്പുറം നടികര്‍ ഒടിടിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. സൈന പ്ലേയ്ക്ക് ആണ് നടികര്‍ സ്ട്രീമിംഗ് ചെയ്യാനുള്ള അവകാശം. ഓഗസ്റ്റ് 8 മുതല്‍ ടൊവിനോ തോമസ് ചിത്രം ഒടിടിയില്‍ കാണാം. റിലീസ് ചെയ്ത് 15 മാസത്തിന് ശേഷമാണ് നടികര്‍ ഇപ്പോള്‍ ഒടിടിയില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ടൊവിനോ തോമസിന് ഒപ്പം […]
‘കൂലി’ ചിത്രത്തിന് എ സര്‍ട്ടിഫക്കറ്റ്
ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രം ‘കൂലി’ക്കു ‘എ’ സര്‍ട്ടിഫക്കറ്റ്. സിനിമയിലെ കടുത്ത വയലന്‍സ് രംഗങ്ങളാണ് ‘എ’ സര്‍ട്ടിഫക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2 മണിക്കൂര്‍ 48 മിനിറ്റ് ആണ് ‘കൂലി’ സിനിമയുടെ ദൈര്‍ഘ്യം. രജനിയുടെ സിനിമകളില്‍ ഏറ്റവുമധികം വയലന്‍സ് ഉള്ള സിനിമയാകും ‘കൂലി’. നാഗാര്‍ജുന അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തിനും നിരവധി വയലന്‍സ് രംഗങ്ങളുണ്ട്. ദേവ എന്ന കഥാപാത്രമായാണ് രജനി ‘കൂലി’യില്‍ എത്തുന്നത്. ഓഗസ്റ്റ് 14നാണ് ചിത്രത്തിന്റെ റിലീസ്. ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര […]
ആഡംബര കുഷാക്കിന്റെ വില വര്‍ദ്ധിപ്പിച്ചു
ചെക്ക് വാഹന ബ്രാന്‍ഡായ സ്‌കോഡ ഇന്ത്യ ഓഗസ്റ്റ് മാസത്തില്‍ തങ്ങളുടെ ആഡംബര കുഷാക് എസ്യുവിയുടെ വില 20,000 രൂപ വരെ വര്‍ദ്ധിപ്പിച്ചു. അതേസമയം ആരംഭ വിലയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പ്രാരംഭ എക്‌സ്-ഷോറൂം 10.99 ലക്ഷം രൂപയായി നിലനിര്‍ത്തി. സ്‌കോഡ കുഷാക്കില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭ്യമാണ്. ഈ എഞ്ചിന്‍115 ബിഎച്പി പവറും 178 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഇതില്‍ കാണപ്പെടുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 150 ബിഎച്പി പവറും […]
രാജപാതയുടെ ഭൂമിജാതകം
എന്‍ഡോസള്‍ഫാന്‍, വയനാട്ടുകുലവന്‍ തെയ്യവും നായാട്ടും, ആനസംരക്ഷണം, അശാസ്ത്രീയമായ പാതനിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രശസ്ത പരിസ്ഥിതിവിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഇ. ഉണ്ണികൃഷ്ണന്‍ നടത്തിയ സംവാദങ്ങളുടെയും പ്രതികരണങ്ങളുടെയും സമാഹാരം. കേരളത്തിന്റെ പാരിസ്ഥിതിക മനോഭാവത്തെത്തന്നെ ആഴത്തില്‍ സ്വാധീനിച്ച ലേഖനങ്ങള്‍. കേരളത്തിന്റെ പാരിസ്ഥിതിക ചിന്താമണ്ഡലങ്ങളില്‍ ചര്‍ച്ചാവിഷയമായ ലേഖനങ്ങളുടെ സമാഹാരം. ‘രാജപാതയുടെ ഭൂമിജാതകം’. ഇ.ഉണ്ണികൃഷ്ണന്‍. മാതൃഭൂമി. വില 204 രൂപ.
കടുക് നല്‍കുന്ന പ്രതിരോധശക്തി
ചെറുതെങ്കിലും കടുക് നല്‍കുന്നത് പല മാരക രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തിയാണ്. കാലിലെയും കൈയിലെയുമൊക്കെ മസിലുകള്‍ക്ക് ഉണ്ടാകുന്ന വേദന ശമിപ്പിക്കാന്‍ കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്താല്‍ മതി. ഇതിലടങ്ങിയിരിക്കുന്ന സെലേനിയം കണ്ടന്റ് കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നതില്‍ നിന്ന് പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിനു നല്‍കുന്നു. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ കുറച്ചുകൊണ്ടുവരാനും ഇവയ്ക്കു സാധിക്കും. റുമാറ്റിക് ആര്‍ത്രൈറ്റിസ് ബാധിതര്‍ക്ക് മികച്ച ഒരു വേദനാസംഹാരി കൂടിയാകുന്നു കടുക്. ഇതിലെ സെലേനിയം, മഗ്‌നീഷ്യം കണ്ടന്റുകള്‍ വേദനയ്ക്ക് ശമനം നല്‍കാന്‍ സഹായിക്കുന്നു. നിങ്ങള്‍ കഴിക്കുന്ന മത്സ്യത്തില്‍ […]
