Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജമ്മു കശ്‌മീരിൽ 2 ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി മുതലാണ് കുൽഗാമിലെ അഖൽ വന മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്ക് ഇറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. സൈന്യം അതിശക്തമായി തിരിച്ചടിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 2, ശനിയാഴ്ച

◾https://dailynewslive.in/ മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ബിലാസ്പുര്‍ എന്‍ഐഎ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഇന്ന് തന്നെ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകും. ◾https://dailynewslive.in/ മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങള്‍ക്ക് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് ബിലാസ്പുര്‍ എന്‍ ഐ എ കോടതി ജാമ്യം നല്‍കിയത്. […]

Posted inലേറ്റസ്റ്റ്

മദ്ധ്യാഹ്ന വാർത്തകൾ

മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ബിലാസ്പുർ എൻഐഎ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഇന്ന് തന്നെ കന്യാസ്ത്രീകൾ ജയിൽ മോചിതരാകും.   മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾക്ക് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് ബിലാസ്പുർ എൻ ഐ എ കോടതി ജാമ്യം നൽകിയത്. അമ്പതിനായിരം രൂപയുടെ […]

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ വലിയ കുതിപ്പ്, പവന് 74,320 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ താഴേക്ക് ഇറങ്ങുന്ന സൂചന നല്കിയ വില ഇന്ന് ഗ്രാമിന് 140 രൂപയും പവന് 1,220 രൂപയുമാണ് ഉയര്‍ന്നത്. ഇന്നത്തെ പവന്‍ വില 74,320 രൂപയാണ്. ആഗോളതലത്തിലെ വര്‍ധനയാണ് കേരളത്തിലും വിലയിലെ കുതിപ്പിന് കാരണമായത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 110 രൂപ ഉയര്‍ന്ന് 7,620 രൂപയിലെത്തി. വെള്ളിവില 120ല്‍ തന്നെ തുടരുന്നു. വരും ദിവസങ്ങളില്‍ ഈ ട്രെന്റ് തുടരില്ലെന്ന […]

Posted inടെക്നോളജി

സ്റ്റാറ്റസ് അപ്ഡേറ്റിന് അലേര്‍ട്ട് ഫീച്ചര്‍

സ്റ്റാറ്റസ് അപ്ഡേറ്റുകളെക്കുറിച്ച് അറിയിക്കുന്ന അലേര്‍ട്ട് ഫീച്ചറുമായി വാട്സ്ആപ്പ്. ആന്‍ഡ്രോയ്ഡിനുള്ള വാട്സ്ആപ്പ് ബീറ്റ 2.24.22.21 അപ്ഡേറ്റില്‍ ഈ അറിയിപ്പ് ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഒരു പ്രത്യേക കോണ്‍ടാക്റ്റ് പുതിയ സ്റ്റാറ്റസ് അപ്ഡേറ്റ് പോസ്റ്റ് ചെയ്യുമ്പോഴെല്ലാം അറിയിപ്പ് ലഭിക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കള്‍ക്ക് നേരിട്ട് തിരഞ്ഞെടുക്കാം. ഉപയോക്താക്കള്‍ക്ക് അവര്‍ കാണുന്ന കോണ്‍ടാക്റ്റിനായുള്ള അലേര്‍ട്ടുകള്‍ക്കായി ഒരു പ്രത്യേക ഓപ്ഷന്‍ ഉപയോഗിച്ച് സ്റ്റാറ്റസ് അപ്ഡേറ്റ് വിന്‍ഡോയില്‍ നിന്ന് നേരിട്ട് ഈ അറിയിപ്പുകള്‍ കൈകാര്യം ചെയ്യാനും കഴിയും. ഒരു പ്രത്യേക […]

Posted inവിനോദം

കിയാരയുടെ ബിക്കിനി ലുക്കില്‍ ‘വാര്‍ 2’ ഗാനം

ഹൃതിക് റോഷനും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വാര്‍ 2’ വിലെ പുതിയ ഗാനം ശ്രദ്ധ നേടുന്നു. പ്രീതം സംഗീതം നല്‍കിയ ‘ആവന്‍ ജാവന്‍’ എന്ന ഗാനമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. അര്‍ജിത് സിങ്ങും നിഖിത ഗാന്ധിയും ചേര്‍ന്നാണ് മനോഹരമായ പ്രണയഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ബട്ടാചാര്യയുടേതാണ് വരികള്‍. കിയാരയുടെ പിറന്നാള്‍ ദിനമായ ജൂലൈ 31 നാണ് ഗാനം റിലീസ് ചെയ്തത്. ഒരു ദിവസത്തിനുള്ളില്‍ 16 കോടി കാഴ്ചക്കാരെ വിഡിയോ സ്വന്തമാക്കി. ഹൃതിക്കും കിയാരയും തമ്മിലുള്ള പ്രണയമാണ് […]

Posted inവിനോദം

‘മിറാഷ്’ സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ‘മിറാഷ്’ സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഭയം നിഴലിക്കുന്ന കണ്ണുകളുമായി, നടുക്കുന്ന ഏതോ കാഴ്ച കണ്ണില്‍ പതിഞ്ഞതിന്റെ ഞെട്ടലില്‍ നില്‍ക്കുന്ന ആസിഫും അപര്‍ണ്ണയുമാണ് പോസ്റ്ററിലുള്ളത്. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റല്‍ ഇല്യൂഷന്‍ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് ‘മിറാഷി’ലെ മറ്റു പ്രമുഖ താരങ്ങള്‍. ഇ ഫോര്‍ […]

Posted inഓട്ടോമോട്ടീവ്

കിയയുടെ കാര്‍ വില്‍പ്പനയില്‍ വര്‍ധനവ്

2025 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മികച്ച നേട്ടവുമായി ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഇന്ത്യ. കഴിഞ്ഞ മാസം കമ്പനി ആകെ 22,135 കാറുകള്‍ വിറ്റു. ഈ കാലയളവില്‍, കിയയുടെ കാര്‍ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ എട്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കൃത്യം ഒരു വര്‍ഷം മുമ്പ്, അതായത് 2024 ജൂലൈയില്‍, ഈ കണക്ക് 20,507 യൂണിറ്റായിരുന്നു. 2025 ജൂണില്‍ കിയ കാരെന്‍സ് ക്ലാവിസ് കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലായി മാറി. 2025 ജൂണില്‍ […]

Posted inപുസ്തകങ്ങൾ

മരിച്ചവരുടെ യുദ്ധങ്ങള്‍

കാവ്യാത്മകമായൊരു ഭാഷയാണ് നോവലിലുടനീളം, ജീവിതകയ്പിന്റെ പാറക്കെട്ടുകള്‍ക്കിടയിലൂടെ സ്നേഹസൗഹൃദ അരുവിയായി ഒഴുകുന്നത്. ഭാഷ സ്വയമൊരു സാന്ത്വനസ്രോതസ്സും സൗഹൃദകേന്ദ്രവുമായി മാറുമ്പോഴാണ്, അധികാരപ്രതാപങ്ങളൊക്കെയും പൊളിയുന്നത്… പ്രശസ്ത ചലച്ചിത്രവിമര്‍ശകനും കവിയും പ്രഭാഷകനുമായ വി.കെ. ജോസഫിന്റെ ആദ്യനോവലായ ‘മരിച്ചവരുടെ യുദ്ധങ്ങള്‍’ സമസ്തസംഘര്‍ഷങ്ങള്‍ക്കിടയിലും സ്വപ്നംകാണുന്നത്, ‘സമസ്തജീവിതപ്രകാശം’ എന്ന വര്‍ണ്ണാഭമായൊരു കാഴ്ചപ്പാടാണ്. അധികാരരഹിതമാകുമ്പോള്‍ മാത്രം മനുഷ്യര്‍ക്ക് അനുഭവപ്പെടാനും അനുഭൂതിപ്പെടാനും കഴിയുന്ന ഭാരരഹിതമായ സ്വാതന്ത്ര്യത്തിന്റെ നവലോകങ്ങളാണ് നോവല്‍ ആശ്ലേഷിക്കുന്നത്. ‘മരിച്ചവരുടെ യുദ്ധങ്ങള്‍’. വി.കെ ജോസഫ്. മാതൃഭൂമി. വില 391 രൂപ.

Posted inആരോഗ്യം

നമ്മേക്കാള്‍ പെട്ടെന്ന് ഹൃദയം വാര്‍ധക്യത്തിലെത്തും!

ശരീരത്തിലെ മറ്റ് അവയവങ്ങളെ സംബന്ധിച്ചു നോക്കുമ്പോള്‍ നമ്മുടെ ഹൃദയം വേഗത്തില്‍ വാര്‍ദ്ധക്യത്തിലെത്തുമെന്ന് പഠനം. അതായത് നമ്മെക്കാള്‍ പ്രായമുള്ള ഹൃദയവുമായാണ് നമ്മളില്‍ മിക്ക ആളുകളും ജീവിക്കുന്നതെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫേയ്ന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ജനന സര്‍ട്ടിഫിക്കറ്റിലെ പ്രായവും നിങ്ങളുടെ ഹൃദയത്തിന്റെ യഥാര്‍ഥ പ്രായവും തമ്മില്‍ ഏകദേശം നാല് മുതല്‍ 10 വര്‍ഷം വരെ വ്യത്യാസം ഉണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു. ഒരു ശരാശരി വ്യക്തിയുടെ ഹൃദയ സംബന്ധമായ സംവിധാനം അവരുടെ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വര്‍ഷങ്ങള്‍ […]