Posted inവിനോദം

‘മദ്രാസി’ ചിത്രത്തിലെ ലവ് ഫെയിലിയര്‍ സോങ്ങ്

ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ‘മദ്രാസി’ എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. ലവ് ഫെയിലിയര്‍ സോങ്ങായാണ് ഗാനം എത്തിയിരിക്കുന്നത്. മുന്‍പ് പുറത്തിറങ്ങിയ പല ഗാനങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയിലുള്ള ഈ ലവ് ഫെയ്‌ലിയര്‍ സോംഗ് ഒരുക്കിയത് അനിരുദ്ധ് ആണ്. സൂപ്പര്‍ സുബു എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് സായ് അഭ്യങ്കര്‍ ആണ്. ശിവ കാര്‍ത്തികേയന്റെ പവര്‍ഫുള്‍ ഡാന്‍സ് ഗാനത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. ചിത്രീകരണം പുരോഗമിക്കുന്ന മദ്രാസിയുടെ സംവിധാനം എ ആര്‍ മുരുഗദോസ് ആണ്. ചിത്രത്തില്‍ മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര […]

Posted inവിനോദം

ആദ്യയാഴ്ച 25 കോടി നേടി ‘തലൈവന്‍ തലൈവി’

വിജയ് സേതുപതി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘തലൈവന്‍ തലൈവി’. നിത്യ മേനനാണ് നായികയായി എത്തിയിരിക്കുന്നത്. പസങ്ക, എതര്‍ക്കും തുനിന്തവന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള പാണ്ഡിരാജാണ് തലൈവന്‍ തലൈവി സംവിധാനം ചെയ്തിരിക്കുന്നത്. തലൈവന്‍ തലൈവി ആദ്യയാഴ്ച 25 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഏസ് എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം രണ്ട് മാസത്തിനിപ്പുറം തിയറ്ററുകളിലെത്തിയ വിജയ് സേതുപതി ചിത്രമായിരിക്കും തലൈവന്‍ തലൈവി. റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ആകാശവീരന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ആകാശവീരന്റെ […]

Posted inഓട്ടോമോട്ടീവ്

ആതര്‍ എനര്‍ജി 450എസിന്റെ പുതിയ വകഭേദം

ഇലക്ട്രിക്ക് ടൂവീലര്‍ ബ്രാന്‍ഡായ ആതര്‍ എനര്‍ജി തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടര്‍ 450എസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ പുറത്തിറക്കി. ഈ പുതിയ മോഡലിന് 3.7 കിലോവാട്ട്അവര്‍ ബാറ്ററി ലഭിക്കുന്നു. 1.46 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഈ മോഡലിലൂടെ, എന്‍ട്രി ലെവല്‍ സ്‌കൂട്ടറില്‍ പോലും ദീര്‍ഘദൂര ശേഷി നല്‍കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒറ്റ ചാര്‍ജില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന തരത്തില്‍ ഇത്തവണ കമ്പനി സ്‌കൂട്ടറിന്റെ ബാറ്ററി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്‌പോര്‍ട്ടി പ്രകടനത്തോടൊപ്പം ദീര്‍ഘദൂര റേഞ്ച് ആഗ്രഹിക്കുന്ന […]

Posted inപുസ്തകങ്ങൾ

ചില കാലങ്ങളില്‍ ചില ഗായത്രിമാര്‍

കാലത്തിന്റെ ഗതിവേഗത്തിനുമുന്നില്‍ മുന്‍കാലാനുഭവങ്ങള്‍ പോരാതെ വരുമ്പോള്‍ അതിനോടെങ്ങനെ ഇണങ്ങാമെന്ന് വ്യാകുലപ്പെടുന്നവരുടെ കഥകളാണ് ഈ സമാഹാരത്തില്‍. പൗലോ കൊയ്‌ലോയുടെ മലയാളത്തിലേക്കുള്ള വരവ് പൗലോസ് മാഷിന് അത്രയങ്ങ് അംഗീകരിക്കാനാവുന്നില്ലെന്ന് ഹാസ്യഭംഗിയോടെ പറഞ്ഞുവെക്കുകയാണ് ഇതിലെ ആദ്യ കഥ. പുതുകാലത്തെ മാര്‍ക്കറ്റിങ് തന്ത്രങ്ങളുടെ ആകാശപ്പാതയില്‍നിന്ന് സ്വയം ഒഴിവാക്കാന്‍ ശ്രമിക്കുമ്പോഴും അതിനു കഴിയാതെ വരുന്ന കൃഷ്ണദാസിന്റെ വ്യാകുലതകളാണ് ‘ചന്തയുടെ ഭാരം’. കാള്‍ സെന്ററിലെത്തുമ്പോള്‍ മാഗിയായി ജീവിക്കേണ്ടിവരുന്ന ഗായത്രി കെട്ടകാലത്തിനുമുന്നില്‍ പകച്ചുനിന്നുകൊണ്ട് അടുത്ത രൂപാന്തരത്തിന്റെ അവസ്ഥയിലേക്കു കടക്കുന്നു. എല്ലാ കഥകള്‍ക്കുമപ്പുറം സ്വന്തം അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളുടെയും […]

Posted inആരോഗ്യം

ഡിമെന്‍ഷ്യ വരു മുമ്പേ കാലുകള്‍ ആ സൂചന നല്‍കും

തലച്ചോറിനുണ്ടാകുന്ന മാറ്റങ്ങള്‍ നിങ്ങളുടെ നടത്തത്തില്‍ പ്രതിഫലിക്കാം. ഓര്‍മക്കുറവു പോലുള്ള ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴാണ് ഡിമെന്‍ഷ്യ പോലുള്ള രോഗാവസ്ഥകളുടെ രോഗനിര്‍ണയം നടത്തുക. എന്നാല്‍ അതിനും മുന്‍പ് നിങ്ങളുടെ കാലുകള്‍ ആ സൂചന നല്‍കുമെന്ന് ന്യൂഡല്‍ഹി ഏംയിസ് ആശുപത്രി, ന്യൂറോസര്‍ജന്‍, ഡോ. അരുണ്‍ എല്‍ നായക് പറയുന്നു. നടത്തത്തിന്റെ വേഗത കുറഞ്ഞ പ്രായമായവരുടെ തലച്ചോറിന്റെ അളവു കുറവാണെന്നും വൈജ്ഞാനിക തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. നടത്തം എന്നാല്‍ ഓരോ ചുവടുകളിലും തലച്ചോര്‍ നിങ്ങളുടെ കാലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    2023 ലെ മികച്ച നടന്മാര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസ്സിക്കും .മികച്ച നടി റാണി മുഖര്‍ജിയാണ് . മികച്ച സഹനടനും നടിക്കുമുള്ള പുരസ്കാരങ്ങൾ മലയാളത്തിന്റെ പ്രിയതാരങ്ങളായ വിജയരാഘവനും ഉർവശിയും നേടി. ഉള്ളൊഴുക്കാണ് മികച്ച മലയാളചിത്രം. ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് സുദിപ്‌തോ സെന്നിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചര്‍ സിനിമ.ജവാന്‍ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. […]

Posted inലേറ്റസ്റ്റ്

അമേരിക്കൻ നിർമിത അഞ്ചാം തലമുറ എഫ് -35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇനി താൽപ്പര്യമില്ലെന്ന് യുഎസ് ഉദ്യോഗസ്ഥരോട് ഇന്ത്യ പറഞ്ഞതായി റിപ്പോർട്ട്

അമേരിക്കൻ നിർമിത അഞ്ചാം തലമുറ എഫ് -35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇനി താൽപ്പര്യമില്ലെന്ന് യുഎസ് ഉദ്യോഗസ്ഥരോട് ഇന്ത്യ പറഞ്ഞതായി റിപ്പോർട്ട്. അമേരിക്കയിലേക്കുള്ള എല്ലാ ഇന്ത്യൻ കയറ്റുമതികൾക്കും ഡൊണാൾഡ് ട്രംപിന്റെ പുതിയ 25 ശതമാനം താരിഫ് പ്രഖ്യാപനത്തിന് പിന്നാലെയാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ വേണ്ടെന്ന് ഇന്ത്യ അറിയിച്ചതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Posted inലേറ്റസ്റ്റ്

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ‘ദി കേരള സ്റ്റോറി’ സിനിമയ്ക്ക് അം​ഗീകാരം ലഭിച്ചത് അങ്ങേയറ്റം ഖേദകരമെന്ന് മന്ത്രി വി ശിവൻകുട്ടി

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ‘ദി കേരള സ്റ്റോറി’ സിനിമയ്ക്ക് അം​ഗീകാരം ലഭിച്ചത് അങ്ങേയറ്റം ഖേദകരമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ‘ദി കേരള സ്റ്റോറി’ക്ക് ലഭിച്ച അം​ഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം തന്നെ കുറയ്ക്കുന്ന ഒന്നാണ്. ഇത് കലയോടുള്ള നീതിയല്ല, മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. ഇത്തരം പ്രവണതകൾ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേർന്നതല്ലെന്ന് അദ്ദേഹം അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

2023 ലെ മികച്ച നടന്മാര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസ്സിക്കും

2023 ലെ മികച്ച നടന്മാര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസ്സിക്കും .മികച്ച നടി റാണി മുഖര്‍ജിയാണ് . മികച്ച സഹനടനും നടിക്കുമുള്ള പുരസ്കാരങ്ങൾ മലയാളത്തിന്റെ പ്രിയതാരങ്ങളായ വിജയരാഘവനും ഉർവശിയും നേടി. ഉള്ളൊഴുക്കാണ് മികച്ച മലയാളചിത്രം. ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് സുദിപ്‌തോ സെന്നിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചര്‍ സിനിമ.ജവാന്‍ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. ട്വല്‍ത്ത് ഫെയില്‍ […]

Posted inലേറ്റസ്റ്റ്

ഉത്സവകാലത്ത്  യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ മന്ത്രാലയം സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു

ഉത്സവകാലത്ത്  യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ മന്ത്രാലയം സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. എസ്‌എം‌വി‌ടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06523) 2025 ഓഗസ്റ്റ് 11, 18, 25,സെപ്റ്റംബർ 1, 8, 15 തീയതികളിൽ (തിങ്കളാഴ്ച) രാത്രി 7:25 ന് എസ്‌എം‌വി‌ടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1:15 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.തിരികെ തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06524) തിരുവനന്തപുരത്ത് […]