71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ‘ദി കേരള സ്റ്റോറി’ സിനിമയ്ക്ക് അംഗീകാരം ലഭിച്ചത് അങ്ങേയറ്റം ഖേദകരമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ‘ദി കേരള സ്റ്റോറി’ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്കാരങ്ങളുടെ മൂല്യം തന്നെ കുറയ്ക്കുന്ന ഒന്നാണ്. ഇത് കലയോടുള്ള നീതിയല്ല, മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. ഇത്തരം പ്രവണതകൾ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേർന്നതല്ലെന്ന് അദ്ദേഹം അറിയിച്ചു.
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ‘ദി കേരള സ്റ്റോറി’ സിനിമയ്ക്ക് അംഗീകാരം ലഭിച്ചത് അങ്ങേയറ്റം ഖേദകരമെന്ന് മന്ത്രി വി ശിവൻകുട്ടി
