Posted inബിസിനസ്സ്

മിനിമം ബാലന്‍സ് പിഴ അവസാനിപ്പിക്കുന്നു

സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് തുക ഇല്ലാത്തതിന് അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ ഉപഭോക്താക്കളില്‍നിന്ന് പിഴയായി ഈടാക്കിയത് 8,959.97 കോടി രൂപ. 2021-’22 മുതല്‍ 2024-’25 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലാണ് ഇത്രയും തുക പിഴ ഈടാക്കിയത്. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2020 മാര്‍ച്ചില്‍ പിഴ ചുമത്തല്‍ നിര്‍ത്തിയിരുന്നു. 2020-21, 2021-22 വര്‍ഷങ്ങളില്‍ പിഴ ഈടാക്കാതിരുന്ന പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് തുടര്‍ന്നുള്ള മൂന്ന് വര്‍ഷവും ഈടാക്കി. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം […]

Posted inവിനോദം

‘ദ് കണ്‍ജറിങ്: ലാസ്റ്റ് റൈറ്റ്‌സ്’ ട്രെയിലര്‍

ഹോളിവുഡ് ഹൊറര്‍ സീരിസ് കണ്‍ജറിങ് നാലാം ഭാഗം ‘ദ് കണ്‍ജറിങ്: ലാസ്റ്റ് റൈറ്റ്‌സ്’ ട്രെയിലര്‍ എത്തി. കണ്‍ജറിങ് സീരിസിലെ നാലാത്തെ ചിത്രവും ഈ ഫ്രാഞ്ചൈസിയിലെ ഒന്‍പതാമത്തെ ചിത്രവുമാണിത്. 2021ല്‍ റിലീസ് ചെയ്ത ദ് കണ്‍ജറിങ്: ദ് ഡെവിള്‍ മേഡ് മി ടു ഇറ്റ് എന്ന സിനിമയുടെ സീക്വല്‍ ആയാണ് ലാസ്റ്റ് റൈറ്റ്‌സ് എത്തുന്നത്. 1980കളില്‍ നടന്ന ഈ കഥ ലൊറൈന്റെയും എഡ് വാറെന്റെയും അവസാന കേസ് കൂടിയാണ്. കണ്‍ജറിങ് യൂണിവേഴ്‌സിലെ ഏറ്റവും പേടിപ്പെടുത്തുന്ന ചിത്രം എന്നാണ് അണിയറ […]

Posted inടെക്നോളജി

സ്റ്റാര്‍ലിങ്ക് ആദ്യമെത്തുക 20 ലക്ഷം പേരിലേക്ക്

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചു. റിപ്പോര്‍ട്ട് പ്രകാരം സ്റ്റാര്‍ലിങ്ക് പ്രതിമാസം ഏകദേശം 3,000 രൂപ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളമുള്ള 20 ലക്ഷം ഉപയോക്താക്കളിലേക്കാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാകുക. പരമ്പരാഗത ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകള്‍ മോശമായതോ നിലവിലില്ലാത്തതോ ആയ വിദൂര, ഗ്രാമപ്രദേശങ്ങള്‍ക്കുള്ള കണക്റ്റിവിറ്റി പരിഹാരമായാണ് റോള്‍ഔട്ട് സ്ഥാപിക്കുന്നത്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വേഗത 25 എം.ബി.പി.എസ് മുതല്‍ 220 എം.ബി.പി.എസ് വരെയാകുമെന്നാണ് പ്രതീക്ഷ. സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ […]

Posted inവിനോദം

53 മില്യന്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാള ഗാനം

മലയാളികള്‍ അറിയാതെ 50 മില്യന്‍ അടിച്ച് ഒരു മലയാളം പാട്ട്. ‘മൈ ബിഗ് ഫാദര്‍’ എന്ന സിനിമയിലെ ‘നിറ തിങ്കളെ നറു പൈതലേ’ എന്ന ഗാനമാണ് 53 മില്യന്‍ കാഴ്ചക്കാരെ യൂട്യൂബില്‍ സ്വന്തമാക്കിയത്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ വരികള്‍ എഴുതി അലക്‌സ് പോള്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ.യേശുദാസാണ്. ഗിന്നസ് പക്രുവും ഇന്നസെന്റുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അച്ഛന് മകനോടുള്ള വാത്സല്യമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. സാധാരണ അച്ഛന്മാരില്‍ നിന്ന് വ്യത്യസ്തമായി പൊക്കം കുറഞ്ഞ അച്ഛനെയാണ് പാട്ടില്‍ കാണിക്കുന്നത്. ഇന്ത്യയ്ക്ക് […]

Posted inഓട്ടോമോട്ടീവ്

പുതിയ ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട

ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഷൈന്‍ 100 ഡിഎക്‌സ്, സിബി125 ഹോര്‍ണറ്റ് എന്നിവ അവതരിപ്പിച്ചു. ഷൈന്‍ 100 ഡിഎക്‌സ് മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 74,959 രൂപയാണ്. സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ അതേ 98.98 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിന്‍ ഇതിന് ലഭിക്കുന്നു. ഈ എഞ്ചിന്‍ 7.3 എച്ച്പി പവറും 8.04 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 4-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. അതേസമയം കഴിഞ്ഞ മാസം ഹോണ്ട […]

Posted inപുസ്തകങ്ങൾ

വെറിയാട്

ചോരയില്‍ ഉദിച്ച് ചോരയില്‍ അസ്തമിക്കുന്നതാണ് കൊട്ടിമലയിലെ ദിനങ്ങള്‍. ആടുവ്യാപാരിസമുദായത്തിന്റെ ഈ ‘മീറ്റ് റിപ്പബ്ലിക്കി’ല്‍, ആടുകളുടെ ലേലവും അറവും വില്പനയുമായി പുലരുന്ന ഈ നാട്ടില്‍, വെറിയാടുപന്തയമാണ് അംഗീകൃതവിനോദം. മുഖാമുഖം വെളിപ്പെട്ടാല്‍ അന്യോന്യം കൊമ്പുകോര്‍ക്കുന്ന, പരസ്പരം തലതല്ലിക്കീറുന്ന വെറിയന്‍ മുട്ടനാടുകളുടെ വിളയാട്ടുഭൂമി. ചുവപ്പിനോടടുക്കുന്ന കാളക്കൂറ്റനെപ്പോലെ, വീറിന്റെ പര്യായമായി, അവിടത്തുകാര്‍ക്ക് ഒരു നായകനും വെറിയാട് വര്‍ക്കി! കിഴവന്റെ റാക്കുഷാപ്പിലെ തീത്തെലം പോലെ, ഉള്ളുപൊള്ളിച്ച് സിരകളില്‍ കത്തിനീറിപ്പിടിക്കുന്ന പകയുടെ കുറെ കഥകള്‍ ഈ അങ്കക്കളത്തിനു പറയാനുണ്ട്. അലര്‍ച്ചയില്‍ പിളര്‍ന്ന വായ്കളും, മണ്ണുപറ്റിയ ഇറച്ചിത്തുണ്ടുകളും, […]

Posted inആരോഗ്യം

ലങ് കാന്‍സറിന് പ്രധാന കാരണം പുകവലി ശീലം തന്നെ!

ഇന്ന് ആഗസ്റ്റ് ഒന്ന്. ലോകശ്വാസകോശാര്‍ബുദ ദിനം. ഈ വര്‍ഷത്തെ ലോക ശ്വാസകോശ അര്‍ബുദ ദിന പ്രമേയം ‘ഒരുമിച്ച് ശക്തരാകുക: ശ്വാസകോശ അര്‍ബുദ അവബോധത്തിനായി ഒന്നിക്കുക’ എന്നതാണ്. പുകവലി ശീലം തന്നെയാണ് പ്രധാനകാരണം. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാര്‍ക്ക് ഈ രോഗം വരാന്‍ 10 മുതല്‍ 30 മടങ്ങ് വരെ സാധ്യത കല്‍പ്പിക്കപ്പെടുന്നു. പുകവലിക്കാത്തവര്‍ക്കും ലങ് കാന്‍സര്‍ വരാം. മുന്‍പത്തേക്കാളും അധികമായി 20 വയസ്സിനും 30 വയസ്സിനു ഇടയിലുളള സ്ത്രീകള്‍ക്ക് കാന്‍സര്‍ പിടിപെടുന്നുണ്ട്. പാസ്സീവ് സ്‌മോക്കിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തി എന്ന് ആരോപണം

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ പ്രവര്‍ത്തിച്ചുവെന്ന് യുഡിഎഫ് കോഴിക്കോട് ജില്ലാക്കമ്മറ്റിയുടെ  ആരോപണം. ജൂലൈ 23 ന് പ്രസിദ്ധീകരിച്ച പട്ടിക വൻ അബദ്ധമാണെന്നും പുതിയ വോട്ടർമാരെ ചേർക്കാനുളള സമയം അനുവദിച്ചില്ല, നിരവധി വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഇല്ല എന്നാണ് പരാതി.വോട്ടര്‍പട്ടികയില്‍ നിന്ന് അര്‍ഹരായവരും പുറത്തായി എന്നാണ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കൽ പറയുന്നത്. സിപിഎമ്മിന് അനുകൂലമല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി ഉത്തരേന്ത്യയിൽ ബിജെപി നടത്തുന്നതിന് സമാനമായ വോട്ടർ പട്ടിക […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

റാപ്പർ വേടൻ്റെ കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും

റാപ്പർ വേടൻ്റെ ബലാത്സംഗ കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. രഹസ്യ മൊഴി പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും കേസിൽ വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക. പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചിയിലും, കോഴിക്കോടും പരിശോധനകൾ നടത്തും. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു.അഞ്ച് തവണ പീഡനം നടന്നെന്നും 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ

നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതിന് ശിക്ഷ റദ്ദാക്കി എന്നർത്ഥം ഇല്ലെന്ന് തലാലിൻ്റെ സഹോദരൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതൊരു പുതിയ സംഭവം അല്ല, ചില കേസുകളിൽ ഇങ്ങിനെ സംഭവിക്കുമെന്നും തലാലിൻ്റെ സഹോദരൻ പറയുന്നു. അറ്റോർണി ജനറലിന് ശിക്ഷ നടപ്പിലാക്കുന്നത് കുറച്ചു കാലത്തേക്ക് നീട്ടിവെക്കാനാകും ശിക്ഷ നടപ്പിലാക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും സഹോദരൻ്റെ പോസ്റ്റിലുണ്ട്.