ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യക്ക് വില്‍പ്പനയില്‍ ഇടിവ്. കമ്പനി 2025 ജൂണില്‍ ആഭ്യന്തര വിപണിയില്‍ ആകെ 3,88,812 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം 2024 ജൂണില്‍ വിറ്റ 4,82,597 യൂണിറ്റുകളെ അപേക്ഷിച്ച് 19.43 ശതമാനം കുറവാണിത്. മാത്രമല്ല, 2025 മെയ് മാസത്തെ അപേക്ഷിച്ച് പ്രതിമാസം 6.8 ശതമാനം കുറവും രേഖപ്പെടുത്തി. 2025 ജൂണില്‍ മൊത്തം 1,83,265 യൂണിറ്റ് ഹോണ്ട ആക്ടിവ വിറ്റു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21.47 ശതമാനം […]
ഒറ്റനിറമുള്ള പകലുകള്‍ രാത്രികള്‍
മരിച്ചവന്റെ കണക്കുപുസ്തകത്തിലെ അവസാന അക്കങ്ങളുടെ കടമുറിവുകളില്‍ തൊടുമ്പോള്‍ ഒടുവിലൊരു ചോരച്ചുവപ്പ് ഒറ്റവരമായി നീണ്ടുനീണ്ടുപോകുന്നു. അനു എന്ന കാവ്യസഞ്ചാരി തന്റെ ജീവിതമെന്ന അപൂര്‍ണ്ണപുസ്തകത്തില്‍ വായനക്കാര്‍ക്കായിക്കുറിച്ചിട്ട നൂറില്‍പ്പരം കവിതകള്‍. ഒപ്പം, ജി.ആര്‍. ഇന്ദുഗോപന്‍, വി.എം. ദേവദാസ്, അനൂപ് ചന്ദ്രന്‍, അഞ്ജന ശശി, ജയറാം സ്വാമി, പി. കൃഷ്ണകുമാര്‍, നന്ദകുമാര്‍ കടപ്പാല്‍, മാത്യൂ ആന്റണി, ഷാര്‍ലി ബെഞ്ചമിന്‍, സമി സൈദ് അലി, രൂപ കുര്യന്‍, സുരേഷ് പട്ടാലി, വരുണ്‍ രമേഷ്, ഷിജു ബഷീര്‍, ആമി ധന്യ, അഞ്ജലി തോമസ്, സാജന്‍ ഗോപാലന്‍ […]
സ്ത്രീകള്‍ അവഗണിക്കുന്ന പ്രമേഹ സൂചനകള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയ കൂടിയാണ്. അമിത ദാഹവും വിശപ്പുമൊക്കെ പ്രമേഹത്തിന്റെ ആദ്യ സൂചനകളാണ്. ഇത്തരം സൂചനകളൊക്കെ പലപ്പോഴും സ്ത്രീകള്‍ അവഗണിച്ചേക്കാം. സ്ത്രീകള്‍ പലപ്പോഴും അവഗണിക്കുന്ന പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വെള്ളപോക്ക് അഥവാ വെളുത്ത സ്രവം, മൂത്രമൊഴിക്കുമ്പോഴോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴോ ഉള്ള വേദന, ചൊറിച്ചില്‍ തുടങ്ങിയവയൊക്കെ സ്ത്രീകളില്‍ ഉണ്ടാകുന്നതിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും, പ്രമേഹത്തിന്റെ സൂചനയായും ഇവ കാണപ്പെടാം. […]
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് അന്താരാഷ്ട്ര അംഗീകാരം
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് (കെ എസ് സി എസ് ടി ഇ) അന്താരാഷ്ട്ര അംഗീകാരം. ലോകപ്രസിദ്ധ വിജ്ഞാന പ്രസിദ്ധീകരണമായ നേച്ചര്‍ പോര്‍ട്ട്‌ഫോളിയോ പുറത്തിറക്കിയ ഏറ്റവും പുതിയ നേച്ചര്‍ ഇന്‍ഡെക്‌സ് റാങ്കിംഗില്‍, കെ.എസ്.സി.എസ്.ടി.ഇ ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളില്‍ 27-ാം സ്ഥാനത്ത് ഇടം പിടിച്ചു. ആഗോള ഗവേഷണ സ്ഥാപനങ്ങളില്‍ 598-ാം സ്ഥാനവും നേടിയിട്ടുണ്ട്. ഈ പട്ടികയില്‍ ആഗോള തലത്തില്‍ 1,819 സര്‍ക്കാര്‍ മേഖലാ ഗവേഷണ സ്ഥാപനങ്ങളാണുള്ളത്.
കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ. കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്നും വിശദീകരണം നൽകുമെന്നും ഡോ ഹാരിസ് ചിറക്കൽ പറഞ്ഞു. ഇത് പ്രതികാര നടപടിയാണ്. ഒന്നുകിൽ റിപ്പോർട്ട് വ്യാജമാവുമെന്നും അല്ലെങ്കിൽ അതിലെ നോട്ടീസ് വ്യാജമാവുമെന്നും ഹാരിസ് ചിറക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
പാകിസ്ഥാനുമായി എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതടക്കമുള്ള പുതിയ വ്യാപാര കരാര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% താരിഫും അധിക പിഴകളും ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കകം പാകിസ്ഥാനുമായി എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതടക്കമുള്ള പുതിയ വ്യാപാര കരാര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാന് താരിഫ് ഇളവുകള്‍ നല്‍കുന്നതും രാജ്യത്തെ എണ്ണ ശേഖരം വികസിപ്പിക്കുന്നതിനുള്ള യുഎസ് സഹായവും കരാറില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്ക് പാക്കിസ്ഥാന്‍ എണ്ണ വില്‍ക്കുന്ന ഒരു ദിവസം വരുമെന്നും ട്രംപ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ഹാരിസ് ചിറയ്ക്കലിന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയ സംഭവത്തിൽ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ഹാരിസ് ചിറയ്ക്കലിന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയ സംഭവത്തിൽ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യാഥാർത്ഥ്യം തുറന്നു പറഞ്ഞ ഡോക്ടർക്കെതിരായ പ്രതികാര നടപടിയാണ് നോട്ടീസെന്ന് സണ്ണി ജോസഫ് പറഞ്ഞു. സത്യം പറയുന്നവരെ ഭീഷണിപ്പെടുത്താനുള്ള നയമാണിത്. ഡോക്ടർക്കെതിരായ നടപടിയെ ഒറ്റക്കെട്ടായി എതിർക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് എത്രയും പെട്ടെന്ന് ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി എംപി കെ രാധാകൃഷ്ണൻ
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് എത്രയും പെട്ടെന്ന് ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി എംപി കെ രാധാകൃഷ്ണൻ. ഇന്ന് കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എൽഡിഎഫ്-യുഡിഎഫ് എംപിമാർ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.നിരന്തരമായ ഇടപെടലിന്റെയും സമ്മർദങ്ങളുടെയും ഫലമാണ് ഇതെന്നും ഏതാനും മണിക്കൂറുകൾക്കകം ശുഭവാർത്ത ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എംപി പി സന്തോഷ് കുമാർ പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളും ഇതിന് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഇത് കേരളം നേടിയെടുത്ത വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഓണത്തിന് വിപുലമായ പരിപാടികൾ പ്രഖ്യാപിച്ച് സപ്ലൈകോ
ഓണത്തിന് വിപുലമായ പരിപാടികൾ പ്രഖ്യാപിച്ച് സപ്ലൈകോ. എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നൽകുമെന്നാണ് പ്രഖ്യാപനം. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്സിഡി സാധനങ്ങളും ഇപ്പോള്‍ ഔട്ട് ലെറ്റുകളിൽ ലഭ്യമാണ്. ഓണക്കാലത്ത് തടസ്സമില്ലാതെ മുഴുവന്‍ സബ്സിഡി സാധനങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും സപ്ലൈകോ അറിയിച്ചു.
ഒമാന്‍റെ ഉപപ്രധാനമന്ത്രി സെയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, ഇന്ത്യൻ സ്ഥാനപതി ഗോഡവർത്തി വെങ്കിട് ശ്രീനിവാസുമായി അൽ മുര്തഫാ ക്യാമ്പിലുള്ള ഓഫീസിൽ കൂടിക്കാഴ്ച നടത്തി
ഒമാന്‍റെ ഉപപ്രധാനമന്ത്രി സെയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, ഇന്ത്യൻ സ്ഥാനപതി ഗോഡവർത്തി വെങ്കിട് ശ്രീനിവാസുമായി അൽ മുര്തഫാ ക്യാമ്പിലുള്ള ഓഫീസിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ ഒമാനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദ ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണവും അവലോകനം ചെയ്തു. പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതോടൊപ്പം പല മേഖലയിലെയും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരുവരും ആവർത്തിക്കുകയും ചെയ്തു.
