ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് എത്രയും പെട്ടെന്ന് ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി എംപി കെ രാധാകൃഷ്ണൻ. ഇന്ന് കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എൽഡിഎഫ്-യുഡിഎഫ് എംപിമാർ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.നിരന്തരമായ ഇടപെടലിന്റെയും സമ്മർദങ്ങളുടെയും ഫലമാണ് ഇതെന്നും ഏതാനും മണിക്കൂറുകൾക്കകം ശുഭവാർത്ത ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എംപി പി സന്തോഷ് കുമാർ പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളും ഇതിന് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഇത് കേരളം നേടിയെടുത്ത വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് എത്രയും പെട്ടെന്ന് ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി എംപി കെ രാധാകൃഷ്ണൻ
