തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ഹാരിസ് ചിറയ്ക്കലിന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയ സംഭവത്തിൽ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യാഥാർത്ഥ്യം തുറന്നു പറഞ്ഞ ഡോക്ടർക്കെതിരായ പ്രതികാര നടപടിയാണ് നോട്ടീസെന്ന് സണ്ണി ജോസഫ് പറഞ്ഞു. സത്യം പറയുന്നവരെ ഭീഷണിപ്പെടുത്താനുള്ള നയമാണിത്. ഡോക്ടർക്കെതിരായ നടപടിയെ ഒറ്റക്കെട്ടായി എതിർക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ഹാരിസ് ചിറയ്ക്കലിന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയ സംഭവത്തിൽ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
