ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% താരിഫും അധിക പിഴകളും ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കകം പാകിസ്ഥാനുമായി എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതടക്കമുള്ള പുതിയ വ്യാപാര കരാര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാന് താരിഫ് ഇളവുകള്‍ നല്‍കുന്നതും രാജ്യത്തെ എണ്ണ ശേഖരം വികസിപ്പിക്കുന്നതിനുള്ള യുഎസ് സഹായവും കരാറില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്ക് പാക്കിസ്ഥാന് എണ്ണ വില്‍ക്കുന്ന ഒരു ദിവസം വരുമെന്നും ട്രംപ് പറഞ്ഞു.
പാകിസ്ഥാനുമായി എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതടക്കമുള്ള പുതിയ വ്യാപാര കരാര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു
