Posted inവിനോദം

‘സുമതി വളവി’ലെ പുതിയ വീഡിയോ ഗാനം

ഹൊറര്‍ കോമഡി ഫാമിലി എന്റെര്‍റ്റൈനര്‍ ‘സുമതി വളവി’ലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. രഞ്ജിന്‍ രാജ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സാധിക കെആറും ഹരിചരണും ചേര്‍ന്നാണ്. ദിന്‍ നാഥ് പുത്തഞ്ചേരി ആണ് വരികള്‍ എഴുതിയിരിക്കുന്നത്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 1ന് തിയറ്ററുകളില്‍ എത്തും. കളിയും ചിരിയും നിറഞ്ഞ കല്ലേലികാവ് ഗ്രാമത്തിലെ രസകരമായ കുടുംബബന്ധങ്ങളുടെ കഥയും ആ നാടിനെ ഭീതിപ്പെടുത്തുന്ന സുമതിയുടെ കഥയും പ്രേക്ഷകരിലേക്കെത്തിക്കുന്ന ചിത്രമാണ് സുമതി വളവ്. വിഷ്ണു […]

Posted inപുസ്തകങ്ങൾ

മുന്നയുടെ ഗണിതവിശേഷങ്ങള്‍

പ്രപഞ്ചത്തിന്റെ ചലനക്രമം മുതല്‍ അതിസൂക്ഷ്മമണ്ഡലങ്ങളില്‍ വരെ നിറഞ്ഞുനില്‍ക്കുന്ന ഗണിതപഠനത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന പുസ്തകം. ഗണിതത്തിന്റെ പ്രായോഗികവശങ്ങളില്‍ ഊന്നിയുള്ള മുന്നയുടെയും കൂട്ടുകാരുടെയും അന്വേഷണം, ഉയര്‍ന്ന ശാസ്ത്രസാങ്കേതികമേഖലകളില്‍ എത്തിച്ചേരാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതാണ്. കുട്ടികള്‍ക്ക് കണക്കിനോട് ഇഷ്ടം തോന്നാന്‍ പ്രചോദനമേകുന്ന പുസ്തകം. ‘മുന്നയുടെ ഗണിതവിശേഷങ്ങള്‍’. രേഖ കെ കര്‍ത്താ. മാതൃഭൂമി. വില 144 രൂപ.

Posted inഓട്ടോമോട്ടീവ്

പുതിയ ബാറ്ററി കരാറില്‍ ഒപ്പുവച്ച് ടെസ്ല

പുതിയ കരാറില്‍ ഒപ്പുവച്ച് അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല. ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി എനര്‍ജി സെല്യൂഷനുമായി 4.3 ബില്ല്യണ്‍ ഡോളറിന്റെ ബാറ്ററി കരാറിലാണ് ടെസ്ല ഒപ്പുവച്ചത്. ബാറ്ററി പോലുള്ള പ്രധാന ആവശ്യങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെസ്ലയുടെ ഈ നീക്കം. 2027 ഓഗസ്റ്റ് മുതല്‍ 2030 ജൂലൈ വരെയാണ് ടെസ്ലയുമായുള്ള എല്‍ജിഇഎസിന്റെ കരാര്‍. ആവശ്യമനുസരിച്ച് കരാര്‍ നീട്ടാനും സാധിക്കും. ഈ കരാര്‍ പ്രകാരം യുഎസിലെ എല്‍ജിഇഎസ് ഫാക്ടറിയില്‍ നിന്ന് ലിഥിയം അയണ്‍ […]

Posted inആരോഗ്യം

മുട്ട കഴിക്കുന്നത് ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കും

ആഴ്ചയില്‍ മിതമായ അളവില്‍ മുട്ട കഴിക്കുന്നത് അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. പതിവായി മുട്ട കഴിക്കുന്ന പ്രായമായവരില്‍, മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് അല്‍ഷിമേഴ്സ് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 47% കുറവാണെന്നാണ് ദി ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പഠനം പറയുന്നത്. പ്രോട്ടീന്‍, അയേണ്‍, ഫോസ്ഫറസ്, സെലീനിയം, വിറ്റാമിന്‍ എ, ബി, ഡി, ഇ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മുട്ട. മുട്ടയില്‍ കാണപ്പെടുന്ന കോളിന്‍ ഓര്‍മ്മശക്തി […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ദില്ലിയിൽ നിന്നുള്ള അഭിഭാഷകനും സഭയ്ക്ക് വേണ്ടി ഹാജരാകും എന്നാണ് വിവരം. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയ നഷ്ടം ഉണ്ടാക്കും എന്ന നിയമോപദേശത്തെ തുടർന്നു എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകില്ല. നിലവില്‍ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് സെഷന്‍സ് കോടതി ഇന്നലെ വ്യക്തമാക്കിയത്.   ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കായി ആത്മാർത്ഥമായി ഇടപെടുന്നത് ബിജെപിയാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി ശ്രമം തുടരുകയാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിലെ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിലെ ജില്ലാകളക്ടറുടെ അന്വേഷണ റിപ്പോർട്ട് സത്യസന്ധമല്ലെന്നും സർക്കാരിന് ഇഷ്ടപെട്ട റിപ്പോർട്ടെഴുതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കുറുക്കുവഴിയാണ് നടക്കുന്നതെന്നും കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിലവിലെ അന്വേഷണ റിപ്പോർട്ടിൽ ജനങ്ങൾക്ക് വിശ്വാസമില്ല. സർക്കാർ ഈ വിഷയത്തിൽ ഒരു നടപടിയും എടുക്കില്ലെന്നും അപകടത്തെ തേച്ച്മായ്ച്ച് കളയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ദാരുണമായ സംഭവങ്ങളുണ്ടാകുമ്പോൾ സർക്കാർ പണം കൊടുത്ത് ഒത്തുതീർപ്പാക്കുന്ന പ്രാകൃത രീതിയാണ് അവലംബിക്കുന്നതെന്നും സംസ്ഥാന സർക്കാരിന് ജുഡീഷ്യൽ അന്വേഷണത്തെ ഭയമാണെന്നും അപകടത്തിൽ ജുഡീഷ്യൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ദില്ലിയിൽ നിന്നുള്ള അഭിഭാഷകനും സഭയ്ക്ക് വേണ്ടി ഹാജരാകും എന്നാണ് വിവരം. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയ നഷ്ടം ഉണ്ടാക്കും എന്ന നിയമോപദേശത്തെ തുടർന്നു എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകില്ല. നിലവില്‍ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് സെഷന്‍സ് കോടതി ഇന്നലെ വ്യക്തമാക്കിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് അവസരവാദ രാഷ്ട്രീയമാണെന്ന് രാജീവ് ചന്ദ്രശേഖര്‍

കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. അതൊരിക്കലും ജനങ്ങളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതല്ല കഴിഞ്ഞ ദിവസങ്ങളിൽ ജയിലിനും കോടതിക്കും പുറത്തുവെച്ച് നടത്തിയ അനാവശ്യമായ നാടകങ്ങളും പ്രതിഷേധങ്ങളും ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾ നേരിടുന്ന സാഹചര്യത്തെ കൂടുതൽ വഷളാക്കാനും സങ്കീർണ്ണമാക്കാനും മാത്രമാണ് ഉപകരിച്ചത് ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് ഇത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും അവർ അത് തുടരുകയാണ് കോൺഗ്രസിന്റെ ഈ നീക്കം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

റാപ്പർ വേടനെതിരെ യുവതി നൽകിയ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്

റാപ്പർ വേടനെതിരെ ബലാത്സം​ഗ പരാതി നൽകിയ യുവതിയുടെ മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോ​ഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിലുണ്ട്. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്ത, ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെ. സുരേന്ദ്രനെതിരെ വിമർശവുമായി മന്ത്രി വി ശിവൻകുട്ടി

പട്ടികജാതി സംവരണ മണ്ഡലങ്ങളിൽ പോലും കേരളത്തിൽ ജയിച്ചുവരാനുള്ള അവസരം യഥാർത്ഥ പട്ടികജാതിക്കാർക്കില്ലെന്നും, ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാർമാത്രമെന്ന സുരേന്ദ്രന്റെ പരാമർശം അപലപനീയമാണെന്ന് മന്ത്രി ശിവൻകുട്ടി. ജനാധിപത്യ പ്രക്രിയയിൽ സാധാരണക്കാർക്ക്, പ്രത്യേകിച്ചും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക്, പ്രാതിനിധ്യം ഉറപ്പാക്കാൻ സംവരണം അത്യന്താപേക്ഷിതമാണ് അതിനെ “നാമധാരി” എന്ന് പറഞ്ഞ് തരംതാഴ്ത്തുന്നത് അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിമർശിച്ചു.ഒരു രാഷ്ട്രീയ നേതാവ്, അതും മുൻ സംസ്ഥാന അധ്യക്ഷൻ, ഇത്തരമൊരു പരാമർശം നടത്തുന്നത് ആശ്ചര്യകരമാണ് ഇത് സാമൂഹിക നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ […]