ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് അങ്കമാലിയില്‍ പ്രതിഷേധ സംഗമം നടക്കും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. പ്രതിഷേധ പരിപാടിയില്‍ അതിരൂപതയിലെ വൈദികരും കന്യാസ്ത്രീകളും വിവിധ അല്‍മായ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. വൈകിട്ട് അഞ്ചു മണിക്ക് അങ്കമാലി കിഴക്കേ പളളിയില്‍ നിന്ന് തുടങ്ങുന്ന പ്രതിഷേധ പരിപാടിയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് അതിരൂപത നേതൃത്വം അറിയിച്ചു.അതോടൊപ്പം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇടുക്കി രൂപതയുടെ […]
കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി അമിത് ഷാ
കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടാത്തതിന്റെ വിശദാംശവും തേടിയതായാണ് വിവരം. എംപിമാർ നല്കിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറി. അമിത് ഷാ പ്രധാനമന്ത്രിയുമായി വിഷയം ചർച്ച ചെയ്തെന്നും സൂചനയുണ്ട്.
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 31, വ്യാഴാഴ്ച
◾https://dailynewslive.in/ ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായുള്ള ക്രൂഡോയില്‍ ഇറക്കുമതിയും, യുഎസുമായുള്ള ദീര്‍ഘകാല വ്യാപാര തടസ്സങ്ങളുമാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി ട്രംപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ട്രംപിന്റെ ഈ തീരുമാനം കയറ്റുമതി രംഗത്ത് എതിരാളികളുടെമേല്‍ മുന്‍തൂക്കം നേടാനുള്ള അവസരം ഇന്ത്യയ്ക്ക് നഷ്ടമായേക്കും. ആപ്പിളിന്റെ ഇന്ത്യയിലെ പുതിയ നിക്ഷേപ […]
രാത്രി വാർത്തകൾ
അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ജാമ്യാപേക്ഷ സെഷൻസ് കോടതിയുടെ പരിഗണനയിലെത്തിയപ്പോള്‍ ജാമ്യം നൽകരുതെന്ന ബജ്റംഗ്ദള്‍ വാദത്തെ പ്രോസിക്യൂഷൻ അനുകൂലിച്ചു. വയനാട് പുനരധിവാസത്തെ വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. രണ്ട് തവണ താൻ അവിടെ പോയി. അവിടെ ദുരന്തം നടന്നപ്പോൾ മാത്രമാണ് പരിഹാരം തേടിയത്. നല്ലൊരു ലീഡർ ഷിപ്പിന്‍റെ അഭാവമാണ് അവിടെ കണ്ടത്. അടുത്ത പടി എന്താണെന്ന തീരുമാനം എടുത്തില്ല എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ട്രിമ – 2025 […]
വമ്പന്‍ ഐ.പി.ഒയുമായി ജിയോ ഇന്‍ഫോകോം
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോം അടുത്ത വര്‍ഷം പ്രാരംഭ ഓഹരി വില്‍പ്പനയുമായി വിപണിയിലേക്കെത്തുന്നു. 52,000 കോടി രൂപയാണ് (600 കോടി ഡോളര്‍) ഈ മുകേഷ് അംബാനി കമ്പനി വിപണിയില്‍ നിന്ന് സമാഹരിക്കന്‍ ലക്ഷ്യമിടുന്നത്. ഇതു യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വമ്പന്‍ ഐ.പി.ഒ ആയി ഇത് മാറും. ഹ്യുണ്ടായിയുടെ 28,000 കോടി രൂപയുടെ ഐ.പി.ഒയാണ് ഇതുവരെ നടന്നതില്‍ ഏറ്റവും വമ്പന്‍ ഐ.പി.ഒ. ജിയോ ഇന്‍ഫോകോമിന്റെ അഞ്ച് ശതമാനം ഓഹരികളാണ് ഐ.പി.ഒ […]
‘തലവര’യിലെ ആദ്യ ഗാനം പുറത്ത്
അര്‍ജുന്‍ അശോകനും രേവതി ശര്‍മ്മയും നായകനും നായികയുമായെത്തുന്ന, മഹേഷ് നാരായണന്‍ അവതരിപ്പിക്കുന്ന ‘തലവര’യിലെ ആദ്യ ഗാനം പുറത്ത്. ‘കണ്ട് കണ്ട് പൂചെണ്ട് തേന്‍ വണ്ട് പോലെ വന്നു നിന്ന്..’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം പാടിയിരിക്കുന്നത് മണികണ്ഠന്‍ അയ്യപ്പയും ഇലക്ട്രോണിക് കിളിയും ചേര്‍ന്നാണ്. മുത്തുവിന്റെ വരികള്‍ക്ക് ഇലക്ട്രോണിക് കിളിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15നാണ് റിലീസ്. അഖില്‍ അനില്‍കുമാറാണ് സംവിധായകന്‍. ഒരു തമിഴ് പെണ്‍കുട്ടിയും അവള്‍ക്ക് പിന്നാലെ പ്രണയം പറയാന്‍ നടക്കുന്ന നാല് യുവാക്കളുമാണ് ഗാനരംഗത്തിലുള്ളത്. […]
‘മെഹ്ഫില്‍’ ചിത്രത്തിലെ രണ്ടാമത്തെ ഗാനവുമെത്തി
ജയരാജ് സംവിധാനം ചെയ്യുന്ന ‘മെഹ്ഫില്‍’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പ്രേഷകരിലേക്ക്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം നല്‍കി അരവിന്ദ് വേണുഗോപാല്‍ ആലപിച്ച കാണാതിരുന്നാല്‍ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ദേവാസുരത്തിലെ മോഹന്‍ലാല്‍ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകന്‍ രഞ്ജിത്ത് ഒരുക്കിയത് കോഴിക്കോട് മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ ഒരു മെഹ്ഫില്‍ രാവ് ദൃശ്യവല്‍ക്കരിക്കുകയാണ് പ്രശസ്ത സംവിധായകനായ ജയരാജ്. മുല്ലശ്ശേരി രാജഗോപാലനായി മുകേഷ് അഭിനയിക്കുന്നു. […]
സൂം 160 നുള്ള ബുക്കിംഗ് ആരംഭിച്ച് ഹീറോ
ഹീറോ മോട്ടോകോര്‍പ്പ് പുതിയ സൂം 160 സ്‌കൂട്ടറിനുള്ള ബുക്കിംഗ് ആരംഭിച്ചു. ഈ അഡ്വഞ്ചര്‍-സ്‌റ്റൈല്‍ മാക്‌സി-സ്‌കൂട്ടര്‍ ഈ വര്‍ഷം ആദ്യം 1.49 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ ലോഞ്ച് ചെയ്തിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ ഡെലിവറികള്‍ ആരംഭിക്കും. ഹീറോ സൂം 160 ന്റെ ഡെലിവറികള്‍ ഏപ്രിലില്‍ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഡീലര്‍മാര്‍ക്ക് മാക്‌സി സ്‌കൂട്ടറിന്റെ സ്റ്റോക്ക് ലഭിച്ചില്ല, ബുക്കിംഗുകളും നിര്‍ത്തിവച്ചു. പുതിയ സൂം 160 നെക്കുറിച്ചുള്ള പരിശീലനം കമ്പനി ജീവനക്കാര്‍ക്ക് പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹീറോ സൂം 160-ല്‍ 156 സിസി, […]
ലാനിനയുടെ താക്കോല്‍സൂക്ഷിപ്പുകാരന്‍
സാധാരണ മനുഷ്യരുടെ അസാധാരണ അനുഭവങ്ങളുടെ കഥകളാണിത്. പ്രശാന്തമെന്ന് പുറമേക്ക് തോന്നിപ്പി ക്കുന്ന നിഗൂഢലോകത്തേക്ക് കടന്നുചെന്ന് സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും സത്യത്തിന്റെയും തിരിനാളം തിരയുകയാണ് കഥാപാത്രങ്ങളും കഥാകൃത്തും. സത്രം, ചിത്രകഥ, ഏലിയന്‍ എന്നിങ്ങനെ ആറു കഥകളുടെ സമാഹാരം. ‘ലാനിനയുടെ താക്കോല്‍സൂക്ഷിപ്പുകാരന്‍’. സുഭാഷ് ഒട്ടുംപുറം. എന്‍ബിഎസ്. വില 104 രൂപ.
തേങ്ങയും വാഴപ്പഴവും വൃക്കരോഗികള്‍ തൊടരുത്!
വൃക്കരോഗികളെ എപ്പോഴും അലട്ടുന്ന ഒന്നാണ് ഭക്ഷണക്രമം. സുരക്ഷിതവും ആരോഗ്യകരവുമെന്നും തോന്നുന്ന പലതും ഇവര്‍ക്ക് ഒഴിവാക്കേണ്ടതായി വരാം. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തേങ്ങയും വാഴപ്പഴവും. ഇവ ഒറ്റയ്ക്ക് കഴിക്കുന്നതും ചേര്‍ത്തു കഴിക്കുന്നതും അപകടമാണെന്ന് പ്രമുഖ യൂറോളജിസ്റ്റ് ആയ ഡോ. പര്‍വേസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ശരീരത്തിലെ ഹൃദയമിടിപ്പ് ക്രമമാക്കുന്നതിനും നാഡീ പ്രവര്‍ത്തനത്തിനും പേശി പ്രവര്‍ത്തനത്തിനുമൊക്കെ ആവശ്യമായ അവശ്യ ധാതുവാണ് പൊട്ടാസ്യം. ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം ആഗിരണം ചെയ്ത ശേഷം അധികമാകുന്നത് വൃക്കകള്‍ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് പതിവ്. എന്നാല്‍ […]
