Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 73,680 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 9150 രൂപയില്‍ വ്യാപാരം നടത്തിയിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9210 രൂപയായി വര്‍ധിച്ചു. പവന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 73,200 രൂപയായിരുന്നു വില. എന്നാല്‍ ഇന്ന് പവന് 480 രൂപ വര്‍ധിച്ചതോടെ 73,680 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ 18 ന് ശേഷമുള്ള താഴ്ന്ന വിലയായിരുന്നു ഇന്നലത്തേത്. കഴിഞ്ഞ 5 ദിവസങ്ങള്‍ക്കിടെ […]

Posted inടെക്നോളജി

ഈ നമ്പറില്‍ തുടങ്ങുന്ന കോളുകള്‍ എടുക്കരുത്!

വ്യാജ കോളുകളും എസ്.എം.എസുകളും തടയുന്നതിനായി കഴിഞ്ഞ വര്‍ഷം ടെലികോം റെഗുലോറ്ററി അതോറിറ്റി പുതിയ നയം നടപ്പിലാക്കി. അതാത് നെറ്റുവര്‍ക്കര്‍ക്കുകള്‍ തന്നെ ഇത്തരം നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളും കോളുകളും തടയുന്നുണ്ട്. ഇതിനുവേണ്ടി പല ടെലികോം ഓപ്പറേറ്റര്‍മാരും എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വി.ഒ.ഐ.പി കോളുകള്‍ +697, +698 എന്നീ നമ്പറുകളിലാണ് ആരംഭിക്കുന്നത്. അതിനാല്‍ ഈ നമ്പറില്‍ തുടങ്ങുന്ന അന്താരാഷ്ട്ര നമ്പറില്‍നിന്ന് കോള്‍ വന്നാല്‍ അവ അവഗണിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. വി.ഒ.ഐ.പി ഉപയോഗിച്ച് നടത്തുന്ന കോളുകള്‍ കണ്ടെത്തുന്നത് വളരെ […]

Posted inവിനോദം

‘കിങ്ഡം’ ചിത്രത്തിലെ ‘രഗിലേ രഗിലേ’ ഗാനം

വിജയ് ദേവരകൊണ്ട നായകനാകുന്ന ‘കിങ്ഡം’ ചിത്രത്തിലെ ‘രഗിലേ രഗിലേ’ എന്ന ഗാനം പുറത്തുവിട്ടു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര്‍ പ്രതിഫലം വാങ്ങിക്കുന്നത്. പശ്ചാത്തല സംഗീതത്തിനായി അനിരുദ്ധ് രവിന്ദര്‍ സമയം അധികമെടുത്തതിനാലാണ് കിങ്ഡം വൈകിയത് എന്നും റിപ്പോര്‍ട്ടുണ്ട്. ജൂലൈ 31ന് ആണ് ചിത്രത്തിന്റെ റിലീസ്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സ്വഭാവത്തെപ്പറ്റി കൃത്യമായി പറയുന്ന ടീസറിന് 1.55 മിനിറ്റ് […]

Posted inവിനോദം

‘ഇഡ്‌ലി കടൈ’ ചിത്രത്തിലെ മനോഹര ഗാനം

തിരുച്ചിദ്രമ്പലം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനന്‍ കോമ്പോ ഒന്നിക്കുന്ന ‘ഇഡ്‌ലി കടൈ’യിലെ മനോഹര ഗാനം എത്തി. ‘എന്ന സുഖം’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജിവി പ്രകാശ് കുമാറാണ്. ശ്വേത മോഹനും ധനുഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷ് തന്നെയാണ് ഗാനം എഴുതിയിരിക്കുന്നതും. അദ്ദേഹം തന്നെയാണ് ‘ഇഡ്‌ലി കടൈ’ സംവിധാനം ചെയ്തിരിക്കുന്നതും. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. നിത്യ മേനന്‍ നായികയാകുന്ന ചിത്രത്തില്‍ ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന […]

Posted inഓട്ടോമോട്ടീവ്

ട്രയംഫിന്റെ ത്രക്സ്റ്റണ്‍ 400 ഉടന്‍ ഇന്ത്യയിലെത്തും

പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫിന്റെ പുതിയ മോട്ടോര്‍ സൈക്കിള്‍ ആയ ത്രക്സ്റ്റണ്‍ 400 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400, സ്പീഡ് ടി4, സ്‌ക്രാംബ്ലര്‍ 400 എക്‌സ സി എന്നിവയ്ക്ക് ശേഷം ട്രയംഫിന്റെ 400സിസി പോര്‍ട്ട്‌ഫോളിയോയിലെ അഞ്ചാമത്തെ മോട്ടോര്‍സൈക്കിളായിരിക്കും ത്രക്സ്റ്റണ്‍ 400. റിപ്പോര്‍ട്ട് അനുസരിച്ച്, ട്രയംഫ് ത്രക്സ്റ്റണ്‍ 400 ഓഗസ്റ്റില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. 400സിസി നിരയുടെ മുകള്‍ ഭാഗത്ത് ഇത് സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്. ട്രയംഫിന്റെ ഫ്ലാഗ്ഷിപ്പ് ത്രക്സ്റ്റണ്‍ […]

Posted inപുസ്തകങ്ങൾ

പരന്ത്രീസ് കുഴല്‍

കാലത്തിന്റെ കുത്തൊഴുക്കില്‍ ബോധപൂര്‍വ്വമോ അല്ലാതെയോ വിസ്മരിക്കപ്പെട്ടുപോയ നിരവധി രക്തസാക്ഷികളില്‍ ഒരാളാണ് മുച്ചിലോട്ട് മാധവന്‍. ഒടുങ്ങാത്ത സമരവീര്യവും പേറി ഹിറ്റ്‌ലറിന്റെ നാസിപ്പടയ്‌ക്കെതിരെ മാധവന്‍ ഫ്രാന്‍സില്‍ നടത്തിയ പോരാട്ടം ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടുകളിലൊന്നാണ്. മാധവന്‍ നടത്തിയിട്ടുള്ള ഐതിഹാസികമായ പോരാട്ടങ്ങളും അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് രാത്രിക്ലാസ്സ് നടത്തി വിപ്ലവങ്ങള്‍ തീര്‍ത്തതും വര്‍ത്തമാനകാലത്തില്‍ എഴുതുന്നത് ഏകാധിപത്യത്തിനെതിരെ ഇങ്ങനെയും ഒരു മലയാളിയുവാവ് പോരടിച്ചിട്ടുണ്ടെന്ന് കേരളജനതയെ അറിയിക്കാനും കൂടിയാണ്. ഹിറ്റ്‌ലറിന്റെ സൈന്യം വധശിക്ഷ നല്‍കിയ ഏക ഇന്ത്യക്കാരനായ മലയാളി മുച്ചിലോട്ട് മാധവന്റെ ജീവിതം നോവല്‍രൂപത്തില്‍ ലോക സാഹിത്യചരിത്രത്തിലാദ്യമായി. […]

Posted inആരോഗ്യം

സന്ധിവാതമുള്ളവര്‍ക്ക് ഈ ഭക്ഷങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം എന്നത് സന്ധിയെ ബാധിക്കുന്ന നീര്‍ക്കെട്ടാണ്. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. സ്ഥിരമായി സന്ധികളില്‍ വേദനയാണ് സന്ധിവാതത്തിന്റെ ഒരു സാധാരണ ലക്ഷണം. കൂടാതെ സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക, ചലനങ്ങള്‍ക്ക് പരിമിതി നേരിടുക, ഇടവിട്ടുള്ള പനി, തൊലിയില്‍ പാടുകള്‍, നടുവേദന മുതലായവ ചിലപ്പോള്‍ സന്ധിവാതത്തിന്റെ ലക്ഷണങ്ങളാകാം. തൈര്, അച്ചാര്‍ പോലെയുള്ള ഉപ്പിലിട്ട ഭക്ഷണങ്ങള്‍, കഞ്ഞി, പനീര്‍ തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുന്നത് സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ചീര […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്ന ചത്തീസ്ഗഡ് സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് വ്യക്തമായി.   ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ. ഛത്തീസ്ഗഡ് സെഷൻസ് കോടതി ഇന്ന് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ എത്തിച്ചേർന്നത്. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഛത്തീസ്ഗഡിലെ സംഭവം ലോക്സഭയില്‍ ഉന്നയിച്ച് കെ സി വേണുഗോപാൽ എംപി

കെ സി വേണുഗോപാൽ എംപി ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം ലോക്സഭയില്‍ ഉന്നയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന കന്യാസ്ത്രീകളെ ബജ്രംഗ് ദളിന്‍റെ സമ്മർദ്ദത്തിൽ അറസ്റ്റ് ചെയ്തെന്നും കഴിഞ്ഞ അഞ്ച് ദിവസമായി നിരപരാധികളായ കന്യാസ്ത്രീകൾ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള ബിജെപി എംപിമാർ കോൺഗ്രസിനെ എതിർത്തു. യാഥാർത്ഥ്യം മറച്ചു വയ്ക്കുന്നു എന്നാണ് ബിജെപി എംപിമാർ ആരോപിക്കുന്നത്. ബിജെപി എംപിമാർക്കെതിരെ ബഹളം വച്ച് ഹൈബി ഈഡനും ബെന്നി ബഹനാനും അടക്കമുള്ള കോൺഗ്രസ് എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഛത്തീസ്​ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരി​ഗണിക്കാതിരുന്ന ചത്തീസ്​ഗഡ് സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് വ്യക്തമായി.