പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫിന്റെ പുതിയ മോട്ടോര്‍ സൈക്കിള്‍ ആയ ത്രക്സ്റ്റണ്‍ 400 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. സ്പീഡ് 400, സ്ക്രാംബ്ലര്‍ 400, സ്പീഡ് ടി4, സ്ക്രാംബ്ലര്‍ 400 എക്സ സി എന്നിവയ്ക്ക് ശേഷം ട്രയംഫിന്റെ 400സിസി പോര്‍ട്ട്ഫോളിയോയിലെ അഞ്ചാമത്തെ മോട്ടോര്‍സൈക്കിളായിരിക്കും ത്രക്സ്റ്റണ്‍ 400. റിപ്പോര്‍ട്ട് അനുസരിച്ച്, ട്രയംഫ് ത്രക്സ്റ്റണ്‍ 400 ഓഗസ്റ്റില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. 400സിസി നിരയുടെ മുകള്‍ ഭാഗത്ത് ഇത് സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്. ട്രയംഫിന്റെ ഫ്ലാഗ്ഷിപ്പ് ത്രക്സ്റ്റണ്‍ മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ റെട്രോ റേസര്‍-സ്റ്റൈല്‍ സെമി-ഫെയറിങ്ങാണ് ബൈക്കിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ബാര്‍-എന്‍ഡ് മിററുകളും റേസി റിയര്‍-സീറ്റ് കൗളുമാണ് ബൈക്കിന്റെ മറ്റു സവിശേഷതകള്‍. 399 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ്. ഈ മോട്ടോര്‍ 39.5 ബിഎച്ച്പിയും 37.5 എന്‍എമ്മും ഉത്പാദിപ്പിക്കും. കൂടാതെ ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ഇതിനെ ഇണക്കിചേര്‍ത്തിരിക്കുന്നു. ഏകദേശം 2.70 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നത്.
ട്രയംഫിന്റെ ത്രക്സ്റ്റണ്‍ 400 ഉടന്‍ ഇന്ത്യയിലെത്തും
