കാലത്തിന്റെ കുത്തൊഴുക്കില്‍ ബോധപൂര്‍വ്വമോ അല്ലാതെയോ വിസ്മരിക്കപ്പെട്ടുപോയ നിരവധി രക്തസാക്ഷികളില്‍ ഒരാളാണ് മുച്ചിലോട്ട് മാധവന്. ഒടുങ്ങാത്ത സമരവീര്യവും പേറി ഹിറ്റ്ലറിന്റെ നാസിപ്പടയ്ക്കെതിരെ മാധവന് ഫ്രാന്‍സില്‍ നടത്തിയ പോരാട്ടം ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടുകളിലൊന്നാണ്. മാധവന് നടത്തിയിട്ടുള്ള ഐതിഹാസികമായ പോരാട്ടങ്ങളും അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് രാത്രിക്ലാസ്സ് നടത്തി വിപ്ലവങ്ങള്‍ തീര്‍ത്തതും വര്‍ത്തമാനകാലത്തില്‍ എഴുതുന്നത് ഏകാധിപത്യത്തിനെതിരെ ഇങ്ങനെയും ഒരു മലയാളിയുവാവ് പോരടിച്ചിട്ടുണ്ടെന്ന് കേരളജനതയെ അറിയിക്കാനും കൂടിയാണ്. ഹിറ്റ്ലറിന്റെ സൈന്യം വധശിക്ഷ നല്കിയ ഏക ഇന്ത്യക്കാരനായ മലയാളി മുച്ചിലോട്ട് മാധവന്റെ ജീവിതം നോവല്‍രൂപത്തില്‍ ലോക സാഹിത്യചരിത്രത്തിലാദ്യമായി. ‘പരന്ത്രീസ് കുഴല്‍’. അഭിനാഷ് തുണ്ടുമണ്ണില്‍. എന്‍ബിഎസ്. വില 304 രൂപ.
പരന്ത്രീസ് കുഴല്‍
