തിരുച്ചിദ്രമ്പലം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനന് കോമ്പോ ഒന്നിക്കുന്ന ‘ഇഡ്ലി കടൈ’യിലെ മനോഹര ഗാനം എത്തി. ‘എന്ന സുഖം’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജിവി പ്രകാശ് കുമാറാണ്. ശ്വേത മോഹനും ധനുഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷ് തന്നെയാണ് ഗാനം എഴുതിയിരിക്കുന്നതും. അദ്ദേഹം തന്നെയാണ് ‘ഇഡ്ലി കടൈ’ സംവിധാനം ചെയ്തിരിക്കുന്നതും. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. നിത്യ മേനന് നായികയാകുന്ന ചിത്രത്തില്‍ ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡ!!ോണ് പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. ധനുഷ് അഭിനയിക്കുന്ന 52-ാമത്തെ ചിത്രമാണിത്.
‘ഇഡ്ലി കടൈ’ ചിത്രത്തിലെ മനോഹര ഗാനം
