ഹൊറര്‍ കോമഡി ഫാമിലി എന്റെര്‍റ്റൈനര്‍ ‘സുമതി വളവി’ലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. രഞ്ജിന് രാജ് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് സാധിക കെആറും ഹരിചരണും ചേര്‍ന്നാണ്. ദിന് നാഥ് പുത്തഞ്ചേരി ആണ് വരികള്‍ എഴുതിയിരിക്കുന്നത്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 1ന് തിയറ്ററുകളില്‍ എത്തും. കളിയും ചിരിയും നിറഞ്ഞ കല്ലേലികാവ് ഗ്രാമത്തിലെ രസകരമായ കുടുംബബന്ധങ്ങളുടെ കഥയും ആ നാടിനെ ഭീതിപ്പെടുത്തുന്ന സുമതിയുടെ കഥയും പ്രേക്ഷകരിലേക്കെത്തിക്കുന്ന ചിത്രമാണ് സുമതി വളവ്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിന് രാജും നിര്‍വഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത്.
