ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഷൈന്‍ 100 ഡിഎക്സ്, സിബി125 ഹോര്‍ണറ്റ് എന്നിവ അവതരിപ്പിച്ചു. ഷൈന്‍ 100 ഡിഎക്സ് മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 74,959 രൂപയാണ്. സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ അതേ 98.98 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിന് ഇതിന് ലഭിക്കുന്നു. ഈ എഞ്ചിന് 7.3 എച്ച്പി പവറും 8.04 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 4-സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. അതേസമയം കഴിഞ്ഞ മാസം ഹോണ്ട തങ്ങളുടെ ആദ്യത്തെ 125 സിസി സ്പോര്‍ട്ടി കമ്മ്യൂട്ടര്‍ ബൈക്കായ സിബി125 ഹോര്‍ണറ്റിനെ പുറത്തിറക്കി. പക്ഷേ അതിന്റെ വില അന്ന് വെളിപ്പെടുത്തിയില്ല. ഇപ്പോള്‍, കമ്പനി അതിന്റെ വിലകള്‍ പ്രഖ്യാപിച്ചു. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.12 ലക്ഷം രൂപയാണ്. എസ്പി 125, ഷൈന്‍ 125 എന്നിവയ്ക്ക് കരുത്ത് പകരുന്ന അതേ 123.94 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് സിബി125 ഹോര്‍ണറ്റിനും കരുത്ത് പകരുന്നത്.
പുതിയ ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട
