സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ താഴേക്ക് ഇറങ്ങുന്ന സൂചന നല്കിയ വില ഇന്ന് ഗ്രാമിന് 140 രൂപയും പവന് 1,220 രൂപയുമാണ് ഉയര്‍ന്നത്. ഇന്നത്തെ പവന്‍ വില 74,320 രൂപയാണ്. ആഗോളതലത്തിലെ വര്‍ധനയാണ് കേരളത്തിലും വിലയിലെ കുതിപ്പിന് കാരണമായത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 110 രൂപ ഉയര്‍ന്ന് 7,620 രൂപയിലെത്തി. വെള്ളിവില 120ല്‍ തന്നെ തുടരുന്നു. വരും ദിവസങ്ങളില്‍ ഈ ട്രെന്റ് തുടരില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ആഗോള തലത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനയ്ക്ക് ഇടയാക്കിയത് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധമാണ്. ഓഹരി വിപണികളില്‍ തീരുവ എഫക്ട് നിലനില്‍ക്കുമെന്ന ആശങ്ക സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. ഇതും വില ഉയരുന്നതിലേക്ക് നയിച്ചു. ഇന്ന് ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ ഒരു പവന്റെ ആഭരണം വാങ്ങാന്‍ 80,430 രൂപ നല്‍കണം.
സ്വര്‍ണവിലയില്‍ വലിയ കുതിപ്പ്, പവന് 74,320 രൂപ!
