സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകി. അടൂരിന്റെ പരാമർശങ്ങൾ എസ് സി – എസ് ടി ആക്ട് പ്രകാരം കുറ്റകരമെന്ന് പരാതിയിൽ പറയുന്നു. എസ് സി – എസ് ടി കമ്മീഷനും ദിനു വെയിൽ പരാതി നൽകിയിട്ടുണ്ട്. ഫിലിം കോൺക്ലേവ് സമാപന ചടങ്ങിൽ സ്ത്രീവിരുദ്ധ പരാമര്ശം സ്ത്രീപക്ഷ വിഷയം ചര്ച്ച ചെയ്യാന് ലക്ഷ്യമിട്ട കോൺക്ലേവിലാണ് അടൂര് ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്ശം. പട്ടികജാതി വിഭാഗത്തില് നിന്ന് സിനിമയെടുക്കാന് വരുന്നവര്ക്ക് പരിശീലനം നല്കണമെന്നായിരുന്നു അടൂര് ഗോപാലകൃഷ്ണന്റെ വിവാദ പരാമര്ശം. ചലച്ചിത്ര കോര്പ്പറേഷന് വെറുതെ പണം നല്കരുതെന്നും ഒന്നര കോടി നല്കിയത് വളരെ കൂടുതലാണെന്നും അടൂര് ഗോപാലകൃഷ്ണന് പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി
