മുംബൈയിൽ ഹിന്ദുജ ആശുപത്രിക്ക് സമീപം എൽ ജെ റോഡിലെ കബൂതർഖാനയ്ക്ക് സമീപം പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് കണ്ട ചിലർക്കെതിരെ മാഹിം പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പൊതുസ്ഥലത്ത് പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് ശിക്ഷാർഹമായ കുറ്റമാക്കിയ നിയമം നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്. പൊതുസ്ഥലങ്ങളിലും പൈതൃക കേന്ദ്രങ്ങളിലും പ്രാവുകൾക്ക് ഭക്ഷണം നൽകുന്നതിന് ദീർഘകാലമായി ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന് (ബിഎംസി) ബോംബെ ഹൈക്കോടതി ജൂലൈ 31ന് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ കേസ്. പ്രാവുകളുടെ അനിയന്ത്രിതമായ കൂട്ടംചേരൽ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കും പാരിസ്ഥിതിക നാശത്തിനും ഇടയാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി പൊതുജനാരോഗ്യ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രാവുകൾക്ക് ഭക്ഷണം നൽകയിയതിന് കേസെടുത്ത് പൊലീസ്
