തിരക്കഥാകൃത്ത് മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ‘അനന്തന് കാട്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെ റോളില്‍ എത്തുന്ന വിജയരാഘവനെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ‘പൂക്കാലം’ സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതിന് പിന്നാലെ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ‘ടിയാന്’ സംവിധാനം ചെയ്ത ജിയെന്‍ കൃഷ്ണകുമാര്‍ ആണ്. മലയാളത്തിലും തമിഴിലുമായി തിരുവനന്തപുരം പശ്ചാത്തലമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തന് കാടി’ല്‍ ആര്യ നായകനായെത്തുന്നു. അജനീഷ് ലോകനാഥാണ് സംഗീത സംവിധാനം. ഇന്ദ്രന്‍സ്, മുരളി ഗോപി, ‘പുഷ്പ’യിലെ സുനില്‍, അപ്പാനി ശരത്, ദേവ് മോഹന്‍, സാഗര്‍ സൂര്യ, അജയ്, കന്നഡ താരം അച്യുത് കുമാര്‍, നിഖില വിമല്‍, റെജീന കാസാന്‍ഡ്ര, ശാന്തി ബാലചന്ദ്രന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
‘അനന്തന് കാട്’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍
