ജനുവരി മൂന്നിന് മൂന്ന് മണിക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബിജെപി കേരളഘടകം അഭിനന്ദിക്കും.
ജനുവരിയിൽ പ്രധാനമന്ത്രി കേരളം സന്ദർശിക്കുമെന്ന് കെ.സുരേന്ദ്രൻ
