കരുവന്നൂർ കേസില്‍ 33 ഉം 34 ഉം പ്രതികളായ ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറും, മുൻ മാനേജർ ബിജു കരീമും സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകി. ബാങ്ക് ക്രമക്കേടിലെ സിപിഎം ഇടപെടലിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്നവരാണ് മാപ്പുസാക്ഷികൾ എന്നാണ് ഇ ഡി യുടെ വിലയിരുത്തല്‍. കേസ് ഈ മാസം 21 ലേക്ക് മാറ്റി.
കരുവന്നൂർ കേസില്‍ രണ്ടുപേരെ മാപ്പുസാക്ഷികളാക്കി
