സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃത്യമായി നൽകുന്നുണ്ടെന്നും, കേരളത്തോട് വിവേചനമില്ലെന്നും, മറിച്ചുള്ള വാദങ്ങൾക്ക് മറുപടിയായി രേഖകൾ കയ്യിലുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജലജീവൻ മിഷൻ വഴി 2.25 ലക്ഷം വീടുകളിൽ വാട്ടർ കണക്ഷൻ നൽകി, പി.എം. ആവാസ് യോജന വഴി 24,000 വീടുകൾ നിർമിച്ചു എന്നു തുടങ്ങി തിരുവനന്തപുരത്ത് മാത്രമായി അനുവദിച്ച കണക്കുകൾ കേന്ദ്രധനമന്ത്രി ചൂണ്ടിക്കാണിച്ചു.
കേരളത്തോട് വിവേചനമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
