യൂത്ത് കോൺഗ്രസ്- കെഎസ്യു പ്രവർത്തകരെ ഭീകരമായി മർദിക്കുന്ന പൊലീസും സിപിഎം ഗുണ്ടകളും, പ്രതിഷേധിക്കുന്ന ബിജെപിക്കാരോട് കരുതലോടെ പെരുമാറുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്ന് രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര ദിനംപ്രതി സജീവമായിക്കൊണ്ടിരിക്കുകയാണെന്നും, ഗവർണ്ണർക്കെതിരെ സ്വന്തം പാർട്ടിക്കാരെ പൊലീസ് സംരക്ഷണയിൽ കരിങ്കൊടി കാണിക്കാൻ പറഞ്ഞു വിടുകയും തനിക്കെതിരേയുള്ള പ്രതിഷേധങ്ങളെ അടിച്ചൊതുക്കുകയും ചെയ്യുന്ന പിണറായുടെ ഇരട്ടത്താപ്പ് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായുടെ ഇരട്ടത്താപ്പ് ഒരിക്കലും അംഗീകരിക്കാൾ കഴിയില്ലെന്ന് രമേശ് ചെന്നിത്തല
