എടച്ചാക്കൈ അഴിക്കാൽ ജുമാ മസ്ജിദിൽ ഏപ്രിൽ 13 ന് നടന്ന ശൈശവ വിവാഹത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ഇമാം. അന്വേഷണത്തിന് എത്തിയ ബാല വിവാഹ നിരോധന ഓഫീസറോടും ചൈൽഡ് അധികൃതരോടുമാണ് ഇക്കാര്യം വിശദീകരിക്കുന്നത്. പള്ളിക്കമ്മിറ്റി സെക്രട്ടറിയും പടന്ന പഞ്ചായത്ത് അംഗവുമായ പി കെ താജുദ്ദീന് എല്ലാം അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ഇമാം സംസാരിക്കുന്ന വീഡിയോ ദൃശ്യം. താൻ നിക്കാഹ് ചടങ്ങ് നടത്തി കൊടുക്കുക മാത്രമാണ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് നിക്കാഹ് കഴിക്കുന്നത് എന്ന് തനിക്കറിയില്ലായിരുന്നു.അറിഞ്ഞിരുന്നെങ്കിൽ ചടങ്ങ് നടത്താൻ അനുവദിക്കില്ലായിരുന്നു എന്നും അഴിക്കാൽ ജുമാമസ്ജിലെ ഇമാം റഹ്മത്തുളള ഉദ്യോഗസ്ഥരോട് വ്യക്തമാക്കുന്നുണ്ട്.
പടന്നയിലെ ശൈശവ വിവാഹത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ഇമാം
