ആംആദ്മി പാര്‍ട്ടി വിട്ട ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം. രാജ്യസഭയിലെ ബിജെപിയുടെ അംഗബലം 113 ആയി. അയോഗ്യത വാദമുയര്‍ത്തി എംപിമാര്‍ക്കെതിരെ നീങ്ങിയ ആപ് നേതൃത്വം ഇതോടെ കടുത്ത പ്രതിരോധത്തിലായി.രാജ്യസഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ അംഗങ്ങളുടെ പട്ടികയാണ് 7 ആപ് എംപിമാരുടെ ലയനം അംഗീകരിച്ചതായി വ്യക്തമാക്കുന്നത്. ബിജെപിക്ക് 7 അംഗങ്ങള്‍ കൂടിയെത്തിയതോടെ എന്‍ഡിഎയുടെ രാജ്യസഭയിലെ അംഗബലം 148 ആയി. എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭ ചെയര്‍മാന് ആപ് നല്‍കിയ കത്ത് ഇതോടെ അപ്രസക്തമായി.
ആംആദ്മി പാര്‍ട്ടി വിട്ട ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം
