പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ക്യൂസി3 എന്ന പേരില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ആക്ടീവ ഇലക്ട്രിക് സ്‌കൂട്ടര്‍, ക്യൂസി1 എന്നിവയ്ക്ക് ശേഷം ഹോണ്ട അവതരിപ്പിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്.പുതിയ സ്‌കൂട്ടറില്‍ 3 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കാണ് ഉള്ളത്. ഇത് പരമാവധി 145 കിലോമീറ്റര്‍ റേഞ്ച് നല്‍കും. രണ്ടു മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഫീച്ചര്‍.മുഴുവന്‍ ചാര്‍ജിന് നാലു മണിക്കൂറാണ് എടുക്കുക. ഹബ്ബ് മൗണ്ടഡ് മോട്ടോറാണ് ഈ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ആധുനിക ഡിസൈനില്‍ വരുന്ന ക്യൂസി3 ഒരു ഒതുങ്ങിയ മോഡലാണ്. ഹോണ്ട റോഡ്സിങ്ക് കണക്ട്വിറ്റിയും ടേണ്‍ ബൈ ടേണ്‍ നാവിഗേഷനുമുള്ള ടിഎഫ്ടി ഡിസ്പ്ലേയും ഈ സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു.
പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഹോണ്ട
