നമുക്കു ചുറ്റും നാം അറിയാതെ പിടിമുറുക്കുന്ന ലഹരി മാഫിയ. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ തുടങ്ങി തെരുവുകളില്‍ വരെ അവര്‍ നെയ്തുകൂട്ടിയ വലക്കണ്ണികള്‍. പിന്നണിയില്‍ സകലത്തിന്റെയും അധിപയായി ചിത്രലേഖ. അവളുടെ വിശ്വസ്തനായ മൊണ്ടിഷാജിയുടെ നിഗൂഢമായ മരണം ഇന്‍സ്‌പെക്ടര്‍ രാംകുമാറിനെ പ്രതിക്കൂട്ടിലാക്കുന്നു. അതൊരു ആസൂത്രിത കൊലപാതകമാണെന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം എല്ലാവരും വിശ്വസിക്കുമ്പോഴും, രാംകുമാര്‍ അതൊരു ആത്മഹത്യയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ ക്കുന്നു. എന്നാല്‍ പുതിയൊരു ഉദ്യോഗസ്ഥന്‍ അന്വേഷണം ഏറ്റെടുക്കുന്നതോടെ കഥ തിരിയുന്നു. ‘രാസലഹരി – ദ ഗ്യാങ് ഓഫ് ചിത്രലേഖ’. ആദര്‍ശ് എസ്. ഡിസി ബുക്‌സ്. വില 234 രൂപ.
രാസലഹരി – ദ ഗ്യാങ് ഓഫ് ചിത്രലേഖ
