റിഷഭ് ഷെട്ടിയെ നായകനാക്കി സന്ദീപ് സിങ് ഒരുക്കുന്ന ‘ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജി’ല്‍ ഭാഗമാവാന്‍ കൂടുതല്‍ താരങ്ങള്‍. പ്രശസ്ത അഭിനേതാക്കള്‍ മുതല്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട സാങ്കേതിക വിദഗ്ധര്‍ വരെ അണിനിരക്കുന്ന ചിത്രം അസാധാരണ ടീമിനെയാണ് കോര്‍ത്തിണക്കുന്നത്. നടി ഭൂമി സതീഷ് പഡ്നേക്കര്‍ ആണ് ചിത്രത്തിലെ നായികാ വേഷത്തില്‍ എത്തുന്നത്. നിര്‍ഭയ യോദ്ധാവ് രാജ്ഞി ബെലവാടി മല്ലമ്മയുടെ വേഷം ആണ് ഭൂമി അവതരിപ്പിക്കുന്നത്. ഇതിഹാസ യോദ്ധാവ് രാജാവ് ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി വേഷമിടുന്ന ചിത്രത്തില്‍, അര്‍ജുന്‍ രാംപാല്‍, വിവേക് ഒബ്‌റോയ് എന്നിവരും പ്രശസ്തരായ കലാകാരന്മാരുടെ ഒരു സംഘവും തന്നെ അണിനിരക്കുന്നുണ്ട്. രണ്ട് ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചന ഋഷി വീര്‍മണിയാണ്.
‘ഛത്രപതി മഹാരാജി’ല്‍ ഭൂമി സതീഷ് പഡ്നേക്കറും
