രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ‘ധുരന്ധര്‍ 2’ സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെ ആഗോള ഗ്രോസ് ബോക്‌സ് ഓഫിസ് കളക്ഷന്‍ 3000 കോടി കവിഞ്ഞു. ഒരു ഇന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണിത്. മെയ് 14 ന് ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിങ്ങിനെത്തുന്നു. 19 കോടിയ്ക്ക് പുറത്ത് ആണ് ധുരന്ധര്‍ 2 കേരളത്തില്‍ നിന്ന് നേടിയത്. ഒരു ബോളിവുഡ് ചിത്രം കേരളത്തില്‍ നിന്ന് നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണിത്. ചിത്രത്തിന്റെ ആദ്യ ഭാഗവും 1000 കോടി പിന്നിട്ടിരുന്നു. ഇതോടെ ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന് ശേഷം ബോക്‌സ് ഓഫീസില്‍ തുര്‍ച്ചയായി 1000 കോടി നേടുന്ന നടന്‍ എന്ന നേട്ടമാണ് രണ്‍വീര്‍ സ്വന്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് സിനിമകള്‍ക്ക് 1000 കോടി എന്ന റെക്കോഡില്‍ ഇനി രണ്‍വീറിന്റെ പേരുമുണ്ട്.
‘ധുരന്ധര്‍ 2’ മെയ് 14 മുതല്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ
