തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന് സംഗീതമൊരുക്കാന്‍ മലയാളി സംഗീത സംവിധായകന്‍ ഹിഷാം അബ്ദുല്‍ വഹാബ്. നാനി നായകനായ ‘ഹായ് നാനാ’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ശൗര്യവ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ പീരിയഡ് ഡ്രാമയിലാണ് ഹിഷാം സംഗീതമൊരുക്കുന്നത്. കഴിഞ്ഞ മാസമാണ് വിജയ് ദേവരകൊണ്ട പുതിയ ചിത്രം പ്രഖ്യാപിച്ചത്. തെലുങ്കില്‍ ഇതിനോടകം ഒരുപിടി സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ഹിഷാം, വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. ‘ഖുഷി’ എന്ന വിജയ് ദേവരകൊണ്ട ചിത്രത്തിനാണ് ഇതിന് മുന്‍പ് ഹിഷാം സംഗീതമൊരുക്കിയത്.
വിജയ് ദേവരകൊണ്ട ചിത്രത്തിന് സംഗീതമൊരുക്കാന്‍ ഹിഷാം
