മനുഷ്യര്‍ക്ക് സമാനമായ രീതിയില്‍ ‘സ്വപ്നം കാണാന്‍’ സഹായിക്കുന്ന പുതിയ സവിശേഷതയുമായി ആന്ത്രോപിക്. തങ്ങളുടെ എഐ ചാറ്റ്‌ബോട്ടായ ‘ക്ലോഡിലാണ്’ ഈ സവിശേഷത ആന്ത്രോപിക് അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യര്‍ സാധാരണയായി ഉറക്കത്തിലൂടെ ഓര്‍മ്മകളെ ക്രമീകരിച്ച് അനാവശ്യമായ വിവരങ്ങള്‍ ഒഴിവാക്കുന്ന പ്രക്രിയയ്ക്ക് സമാനമാണ് ഈ പ്രത്യേകത. ഈ സവിശേഷത കൊണ്ട് ക്ലോഡ് മുന്‍കാലങ്ങളിലെ 100 സെഷനുകള്‍ വരെയുള്ള വിവരങ്ങളാണ് പരിശോധിച്ച് പഠിക്കുന്നത്. അതിന് ശേഷം പഴയ മെമ്മറിയിലെ ആവശ്യമില്ലാത്ത വിവരങ്ങള്‍ ഒഴിവാക്കി കൂടുതല്‍ വ്യക്തതയുളള ഒരു പുതിയ മെമ്മറി സ്റ്റോര്‍ സൃഷ്ടിക്കുന്നു. ഇതോടൊപ്പം ‘ഔട്ട്കംസ്’ എന്ന ഫീച്ചറും കമ്പനി പുറത്തിറക്കി. സ്വന്തം ജോലികള്‍ പ്രത്യേക മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് വിശകലനം ചെയ്യാനും തെറ്റുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അവ തിരുത്തി വീണ്ടും ചെയ്യാനുമുളള അവസരം എഐ ഏജന്റിന് നല്‍കുന്നതാണ് ഈ പ്രത്യേകത.
സ്വപ്നം കാണാനും ഇനി എഐ ചാറ്റ്ബോട്ട്
