സ്വകാര്യ ബാങ്കിംഗ് മേഖലയിലെ പ്രമുഖരായ കൊട്ടക് മഹീന്ദ്ര ബകൊട്ടക് മഹീന്ദ്രാങ്കിന് എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 9.99 ശതമാനം വരെ ഓഹരികള്‍ ഏറ്റെടുക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. കൊട്ടക് ഫ്‌ലെക്‌സികാപ്പ് ഫണ്ടിന് എയു സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 1.60 ശതമാനം പങ്കാളിത്തമാണുള്ളത്. കൂടാതെ എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട്, നിപ്പോണ്‍ ലൈഫ്, ഇന്‍വെസ്‌കോ, ഡിഎസ്പി മിഡ്ക്യാപ്പ് എന്നീ ഫണ്ടുകള്‍ക്കും എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും എയു സ്മോള്‍ ഫിനാന്‍സില്‍ നിക്ഷേപമുണ്ട്. എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് നാലാം പാദത്തില്‍ 832 കോടി രൂപ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനം വര്‍ദ്ധന. അറ്റ പലിശ വരുമാനം 2,582 കോടി രൂപയായാണ് വര്‍ധിച്ചത്. മൊത്തം നിക്ഷേപം 23 ശതമാനം വര്‍ദ്ധനവോടെ 1,52,661 കോടി രൂപയായും മൊത്തം വായ്പാ പോര്‍ട്ട്ഫോളിയോ 21 ശതമാനം വര്‍ദ്ധനവോടെ 1,40,327 കോടി രൂപയായും ഉയര്‍ന്നു.
ഓഹരികള്‍ ഏറ്റെടുക്കാന്‍ കൊട്ടക് മഹീന്ദ്രയ്ക്ക് അനുമതി
