നെക്‌സോണിന് പുതിയ വേരിയന്റുമായി ടാറ്റ. പത്തു ലക്ഷം രൂപയ്ക്ക് പനോരമിക് സണ്‍റൂഫുള്ള ഇന്ത്യയിലെ ഏക മോഡല്‍ എന്ന പേരിലാണ് പുതിയ വേരിയന്റ് ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. പ്യുവര്‍ പ്ലസ് പിഎസ് എന്ന മോഡലിന്റെ പെട്രോള്‍ മാനുവലിന് 9.59 ലക്ഷം രൂപയും, എഎംടിക്ക് 10.14 ലക്ഷം രൂപയും, ട്വിന്‍ സിലിണ്ടര്‍ സിഎന്‍ജിക്ക് 10.39 ലക്ഷം രൂപയും, ഡീസല്‍ എംടിക്ക് 10.54 ലക്ഷം രൂപയും, ഡീസല്‍ എഎംടിക്ക് 11.19 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. പ്യുവര്‍ പ്ലസ്, ക്രിയേറ്റീവ് ട്രിമ്മുകള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന പ്യുവര്‍ പ്ലസ് പിഎസ് മോഡലില്‍ 118 പിഎസ് കരുത്തുള്ള 1.2 ലീറ്റര്‍ പെട്രോള്‍, 113 പിഎസ് കരുത്തുള്ള 1.5 ലീറ്റര്‍ ഡീസല്‍ എന്നീ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. പനോരമിക് സണ്‍റൂഫ് കൂടാതെ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആറ് സ്പീക്കറുകള്‍, പവേര്‍ഡ് ഓര്‍വിഎം, എല്‍ഇഡി ഹെഡ്ലാംപ്, റിയര്‍പാര്‍ക്കിങ് ക്യാമറ, റെയിന്‍ സെന്‍സറിങ് വൈപ്പറുകള്‍ എന്നിവയുമുണ്ട്.
നെക്‌സോണിന് പുതിയ വേരിയന്റ് പ്യുവര്‍ പ്ലസ് പിഎസ്
